Alappuzha local

രാമങ്കരിയിലെ കടകള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തിയ ആള്‍ പിടിയില്‍

രാമങ്കരി:  എസി റോഡില്‍ രാമങ്കരി ജങ്ഷനിലെ കടകളില്‍ മോഷണം നടത്തിയ പ്രതിയെ രാമങ്കരി പോലിസും എസ്പിയുടെ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. കളര്‍കോട് പറവൂര്‍ വില്ലേജില്‍ പുന്നപ്ര വടക്ക് പേരൂര്‍കോളനി സുഭാഷ് എന്നു വിളിക്കുന്ന അനില്‍കുമാറാണ് (29) കഴിഞ്ഞ ദിവസം വൈകീട്ട് കളര്‍കോട് ഭാഗത്ത് വച്ച് പിടിയിലായത്. ഇയാള്‍ പുന്നപ്രയിലെ നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. എറണാകുളത്തും പല കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. രാമങ്കരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.  കഴിഞ്ഞ ആഴ്ച രാമങ്കരി അഞ്ചില്‍ കടയില്‍ കയറി മോഷണം നടത്തിയ ശേഷം ഇയാള്‍ കടന്നു കളയുകയായിരുന്നു. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കടയുടെ ഓട് ഇളക്കി അകത്തു കടന്ന ഇയാള്‍ സിസിടിവി നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കടയിലാകെ മുളക് പൊടി വിതറിയ ശേഷം ആയിരുന്നു മോഷണം. മോഷണത്തിന് രണ്ടു ദിവസം മുമ്പ് പ്രദേശത്ത് ഇയാള്‍ കറങ്ങി നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it