രാമക്ഷേത്രത്തിന് ഐപിഎസ് ഓഫിസറുടെ പ്രതിജ്ഞ; യുപിയില്‍ വിവാദം

ലഖ്‌നോ: അയോധ്യയില്‍ എത്രയും നേരത്തെ രാമക്ഷേത്രം നിര്‍മിക്കണമെന്നു ഡിജിപി റാങ്കിലുള്ള ഐപിഎസ് ഓഫിസറുടെ പ്രതിജ്ഞ. ഹോംഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ സൂര്യകുമാര്‍ ശുക്ലയാണു പരസ്യമായി രാമക്ഷേത്ര നിര്‍മാണത്തിനു പ്രതിജ്ഞയെടുത്തത്. രണ്ടു ദിവസം മുമ്പ് ലഖ്‌നോ സര്‍വകലാശാലയില്‍ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ശുക്ലയുടെ പ്രതിജ്ഞ. 1982 ബാച്ച് ഐപിഎസ് ഓഫിസറായ ശുക്ലയുടെ വിവാദ പ്രതിജ്ഞയടങ്ങുന്ന വീഡിയോ സമൂഹിക, ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ താ ന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണു ശുക്ലയുടെ നിലപാട്. സൗഹാര്‍ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് താന്‍ പ്രതിജ്ഞയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ശുക്ല സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്നു വീഡിയോയെ പരാമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.
Next Story

RELATED STORIES

Share it