kasaragod local

രാത്രി വൈകിയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍; മരണവാര്‍ത്ത വിശ്വസിക്കാനാവാതെ പ്രവര്‍ത്തകര്‍

മേല്‍പറമ്പ്: ജില്ലയില്‍ കോണ്‍ഗ്രസിന് കരുത്ത് പകര്‍ന്നിരുന്ന പാദൂര്‍ കുഞ്ഞാമു ഹാജിയുടെ അകാല വിയോഗം യുഡിഎഫിന് കനത്ത നഷ്ടമായി. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന് വേണ്ടി വെള്ളിയാഴ്ച്ച രാത്രി പത്ത് വരെ പ്രചാരണ രംഗത്ത് സജീവമായിരുന്ന പാദൂര്‍ വൈകിയാണ് വീട്ടിലെത്തിയത്. പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
എന്നാല്‍ അഞ്ചരയോടെ മരണത്തിന്കീഴടങ്ങി.ജില്ലയിലെ െപാതുരംഗത്ത് തലയെടുപ്പോടെകഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഇദ്ദേഹം പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഡിഐസി രൂപീകരിച്ചപ്പോള്‍ ജില്ലയിലെ സജീവ പ്രവര്‍ത്തകനായി. പിന്നീട് ചെമനാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ നിന്ന് മല്‍സരിച്ച് ജയിച്ചു. 1995ല്‍ എല്‍ഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായി. ഡിഐസിയുടെ ഏക പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവിയും നേടി.. 2010 ലാണ് ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ച് ജയിക്കുന്നത്. 2010 മുതല്‍ 15 വരെയും ജില്ലാപഞ്ചായത്ത് അംഗമായി.
നിലവില്‍ ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ-ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാദൂരിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുശോചിച്ചു. മരണവിവരമറിഞ്ഞ് കെ സുധാകരന്‍, എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, കെ കുഞ്ഞിരാമന്‍, ഇ ചന്ദ്രശേഖരന്‍, എ ജി സി ബഷീര്‍, ചെര്‍ക്കളം അബ്ദുല്ല, സി ടി അഹമ്മദലി, എം സി ഖമറുദ്ദീന്‍, ടി ഇ അബ്ദുല്ല, എ അബ്ദുര്‍ റഹ്മാന്‍, കെ പി കുഞ്ഞിക്കണ്ണന്‍, പി ഗംഗാധരന്‍ നായര്‍,കല്ല ട്ര മാഹി ന്‍ ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, തുടങ്ങി നിരവധി പേര്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
Next Story

RELATED STORIES

Share it