രാത്രിയില്‍ സ്്കൂട്ടര്‍ കത്തിച്ചു; കട കുത്തിത്തുറന്ന് മോഷണവും
BY fousiya sidheek6 May 2017 7:09 AM GMT
fousiya sidheek6 May 2017 7:09 AM GMT
പത്തനംതിട്ട: മുണ്ടുകോട്ടയ്ക്കല്‍ കൊന്നമൂട്ടില്‍ റോഡരികില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ കഴിഞ്ഞ രാത്രി സാമൂഹികവിരുദ്ധര്‍ കത്തിച്ചു.പ്രദേശത്തെ അക്രമങ്ങളില്‍ ഏറ്റവും ഒടുവിലത്തേത് ആണിത്. ഞണ്ടുകല്‍ വീട്ടില്‍ സജിയുടെ സ്‌കൂട്ടറാണ് നശിപ്പിച്ചത്. വെട്ടിപ്രം, മുണ്ടുകോട്ടയ്ക്കല്‍, കൊന്നമൂട് പ്രദേശങ്ങളില്‍ സാമൂഹികവിരുദ്ധരുടെ ശല്യവും മോഷണവും വ്യാപകമാവുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്് പ്രദേശത്തെ നിരവധി വാഹനങ്ങള്‍ക്ക് സാമൂഹികവിരുദ്ധര്‍ കേട് വരുത്തിയിരുന്നതായി സജി പറഞ്ഞു.കഴിഞ്ഞ രാത്രി കൊന്നമൂട് ജങ്്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജോസഫിന്റെ സ്‌റ്റേഷനറി കട പൊളിച്ച് മോഷ്ടാക്കള്‍ പതിനായിരം രൂപയോളം വിലവരുന്ന റീചാര്‍ജ് കൂപ്പണുകളും സ്‌റ്റേഷനറി സാധനങ്ങളും കവര്‍ന്നു. ഒരു മാസത്തിന് മുമ്പും ഇവിടെ മോഷണശ്രമം നടന്നിരുന്നതായി ജോസഫ് പറഞ്ഞു. രണ്ട് ആഴ്ച മുമ്പ് പ്രദേശത്തെ വീടുകളില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ കണക്്ഷന്‍ ടാപ്പുകള്‍ കേടുവരുത്തി. ഇതിനോടൊപ്പം ചെരുപ്പുകള്‍ കത്തികൊണ്ട് മുറിച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു. വീടുകളില്‍ അലക്കി ഉണങ്ങാനിടുന്ന സ്ത്രീകളുടെ വസ്്ത്രങ്ങള്‍ എടുത്തു കൊണ്ടു പോവുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.ഇതിനോടൊപ്പം എടുക്കുന്ന മറ്റ് വസ്ത്രങ്ങള്‍ കിണറ്റിലിടുകയും ചെയ്യും. പ്രദേശവാസികളുടെ സൈ്വര ജീവിതം തകര്‍ത്ത് അഴിഞ്ഞാടുന്ന സാമൂഹികവിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നഗരസഭാ കൗണ്‍സിലര്‍മാരായ റോസ്്‌ലിന്‍ സന്തോഷ്, കെ ജാസിം കുട്ടി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പോലിസില്‍ പരാതിയും നല്‍കി.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT