malappuram local

രാത്രിയായാല്‍ ചങ്ങരംകുളം മേഖലയില്‍ മണ്ണ് മാഫിയയുടെ വിളയാട്ടം

പൊന്നാനി: ചങ്ങരംകുളം മേഖലയില്‍ മണ്ണ് മാഫിയ പിടിമുറുക്കുന്നു. രാത്രി 11 മണി കഴിഞ്ഞാല്‍ ചങ്ങരംകുളം വളയംകുളം മേഖലയില്‍ മണ്ണ് മാഫിയയുടെ വിളയാട്ടമാണ്. ലോറ കളുടെ ചീറിപ്പാച്ചിലും കാറിലും ബൈക്കുകളിലുമായി എസ്‌കോര്‍ട്ട് കാരും രാത്രി കയ്യടക്കുന്നു.കാറുകളില്‍ വലിയ സംഘങ്ങളായിട്ടാണ് ഇവര്‍ വിലസുന്നത് ഇവരെ എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുമുണ്ട്. കഴിഞ്ഞ ദിവസം മൂക്കുതലയില്‍ വച്ച് രണ്ട് ‘പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കു നേരെ മണ്ണ് ലോറി ഇടിക്കാന്‍ വന്ന സംഭവമുണ്ടായി. പരാതി പറഞ്ഞാല്‍ റവന്യൂ  അധികൃതര്‍ ‘കൈമലര്‍ത്തുകയാണ്.
ജനങ്ങള്‍ ലോറി പിടിച്ചു കൊടുത്താല്‍ പോലും വേണ്ടത്ര ഗൗരവത്തില്‍ നടപടിയെടുക്കുന്നില്ല. അധികൃതര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടിയെടുത്തേ പറ്റൂവെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുനത്. കഴിഞ്ഞ രാത്രിയില്‍  പാ വിട്ടപ്പുറം മാങ്കുളത്തിനടുത്ത പാടത്ത് മണ്ണടിക്കുന്ന ലോറി സ്‌പോട്ടില്‍ വച്ച് തന്നെ നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ സമിതിക്കാര്‍ പിടികൂടി ചങ്ങരംകുളം പോലിസിനെ ഏല്‍പ്പിച്ചു.
ഇതില്‍ മണ്ണ് ലോറി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ടായി കൊടുത്തിട്ടുണ്ട്. മണ്ണ് മാഫിയക്കെതിരേ ജില്ലാ കലക്ടറേയും, ജില്ലാ പോലിസ് മേധാവിയേയും നേരില്‍ കണ്ട് പരാതി സമര്‍പ്പിക്കാനിരിക്കുകയും ഒരു കൂട്ടം പ്രകൃതി സ്‌നേഹികള്‍.
Next Story

RELATED STORIES

Share it