wayanad local

രാത്രിയാത്രാ നിരോധനം പിന്‍വലിക്കണമെന്ന്; ഫ്രീഡം ടു മൂവ് മനുഷ്യച്ചങ്ങല തീര്‍ത്തു

സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്ര നിരോധന വിഷയത്തില്‍ അടിയന്തര നടപടികള്‍ ആവശ്യപ്പെട്ട് ‘ഉയരുന്ന ജനജാഗ്രത’ എന്ന മുദ്രാവാക്യവുമായി ഫ്രീഡം ടു മൂവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു .രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യാപാരികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെല്ലാം ചങ്ങലയില്‍ കൈകോര്‍ത്തു.
സുപ്രീം കോടതി നിയമിച്ച വിദഗ്ദ സമിതി വയനാട്ടില്‍ സിറ്റിംഗ് നടത്തുക, സമിതി മുന്‍പാകെ കേരളത്തിന്റെ വാദങ്ങള്‍ ശക്തമായി ഉന്നയിക്കുക, രാഷ്ട്രീയ പരിഹാരത്തിനായി പാര്‍ട്ടി നേതൃത്വങ്ങള്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. വിദഗ്ദ സമിതി യോഗത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും വനം വകുപ്പ് ഉദ്യോഗസ്ഥനും സ്വീകരിച്ച നിലപാടുകള്‍ സംശയാസ്പദമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ല. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ സംസ്ഥാനത്തിന്റെ വാദങ്ങളും തെളിവുകളും ശാസ്ത്രീയമായി അവതരിപ്പിക്കാനുള്ള സംവിധാനമുണ്ടാകണം. ഇതിനാവശ്യമായ റിപ്പോര്‍ട്ടുകള്‍ അടിയന്തരമായി തയ്യാറാക്കാന്‍ ജില്ല ഭരണകൂടം തയാറാവണം. കേന്ദ്രവും കര്‍ണാടകയും കേരളവും ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതൃത്വങ്ങള്‍ വിഷയത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം. മുനിസിപ്പല്‍ ചെയര്‍മാന്‍ സി കെ സഹദേവന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവന്‍, പി സി മോഹനന്‍, കെ ജെ ദേവസ്യ, പി പി അയ്യൂബ്, വി വി ബേബി, പി എം ജോയ്, ബാബു പഴുപ്പത്തൂര്‍, ഷബീര്‍ അഹമ്മദ്, റ്റി എല്‍ സാബു, ബേബി വര്‍ഗീസ്, പി എം ജോയ്, വി മോഹനന്‍, റ്റിജി ചെറുതോട്ടില്‍, സഫീര്‍ പഴേരി സംസാരിച്ചു.
Next Story

RELATED STORIES

Share it