രാജ്യാന്തര ഹൈജംപ് താരത്തിന് ട്രിപ്പിളില്‍ സ്വര്‍ണം

കോഴിക്കോട്: അന്താരാഷ്ട്രാ ഹൈജംപ് താരത്തിന് സീനിയര്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം. പാലക്കാട് കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്‌കുള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി സനല്‍ സ്‌കറിയയാണ് ഇന്നലെ 14.66 മീറ്റര്‍ ചാട്ടത്തിലൂടെ സുവര്‍ണ നേട്ടത്തിനുടമയായത്.
2014ല്‍ തായ്‌ലന്റിലെ ബാങ്കോക്കില്‍ നടന്ന ജൂനിയര്‍ ഹൈജംപില്‍ ഇന്ത്യക്ക് വേണ്ടി സനല്‍ സ്‌കറിയ 2.2 മീറ്റര്‍ ചാടി എട്ടാം സ്ഥാനം നേടിയിരുന്നു. ഗോവയില്‍ നടന്ന ദേശീയ മീറ്റില്‍ സനല്‍ ഇതേ ഉയരം തന്നെ ചാടി സ്വര്‍ണം നേടിയാണ് തായ്‌ലന്റിലേക്ക് യോഗ്യത നേടിയത്.
ട്രിപ്പിള്‍ ജംപ് ദേശീയ മത്സരത്തിനുള്ള യോഗ്യത 14.43 ആയതിനാല്‍ സനല്‍ യോഗ്യത നേടിക്കഴിഞ്ഞിട്ടുണ്ട്. ദേശീയ തലത്തിലും ഇത്തവണ മികച്ച പ്രകടനം നടത്തി അന്താരാഷ്ട്രാ മത്സരത്തിന് കാതോര്‍ക്കുകയാണ് സനല്‍. കഴിഞ്ഞ വര്‍ഷം ട്രിപ്പിള്‍ ജംപില്‍ 14.40 മീറ്റര്‍ ചാടിയ സനലിന് പിതാവ് സ്‌കറിയയുടെ അടങ്ങാനാവാത്ത കായിക ഭ്രമവും മുതല്‍കുട്ടായിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ ക്യാപിലുള്ള റെയില്‍വെ വോളിബോള്‍ താരം ശില്‍പ സ്‌കറിയ സനലിന്റെ മുത്ത സഹോദരിയാണ്. ഒരു സഹോദരന്‍ ഫുട്‌ബോള്‍ താരവുമാണ്. കണ്ണൂര്‍ ഇരിട്ടി സ്രാമ്പിക്കലാണ് സനലിന്റെ സ്വദേശം. ജിന്‍സിയാണ് അമ്മ.
Next Story

RELATED STORIES

Share it