രാജ്യാന്തര സാഹിത്യോല്‍സവം നാളെ മുതല്‍

കൊച്ചി: രാജ്യാന്തര പുസ്തകോല്‍സവത്തിന്റെ ഭാഗമായി ഇന്നു വൈകീട്ട് മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യുന്ന കൃതി സാഹിത്യോല്‍സവത്തിന്റെ നാളെ ആരംഭിക്കുന്ന സെഷനുകള്‍ക്കുള്ള അഞ്ച് വേദികളിലെയും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കാത്തവര്‍ക്കുള്ള തല്‍സമയ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ബോള്‍ഗാട്ടിയി ല്‍ നാളെ രാവിലെ എട്ടിന് ആരംഭിക്കും. 500 രൂപയാണ് ഡെലിഗേറ്റ് ഫീസ്. ഡെലിഗേറ്റ് ഫീസ് നല്‍കാത്തവര്‍ക്കും സൗജന്യ പ്രവേശനം നല്‍കും. ഡെലിഗേറ്റുകള്‍ക്ക് ഉറപ്പായ ഇരിപ്പിടങ്ങളിലേക്ക് പ്രവേശനം, ഫെസ്റ്റിവല്‍ ബുക്ക് ഉള്‍പ്പെട്ട കിറ്റ്, ഉച്ചഭക്ഷണം എന്നിവ ലഭിക്കും. ഡെലിഗേറ്റ് പാസ് ഇല്ലാത്തവര്‍ക്ക് പണം നല്‍കി ഭക്ഷണം വാങ്ങാനും സൗകര്യമുണ്ടാവും.
സെഷനുകള്‍ ഒമ്പതിന് ആരംഭിക്കും. ബോള്‍ഗാട്ടിയിലേക്ക് റോഡ് മാര്‍ഗവും ജലമാര്‍ഗവും സൗജന്യ ഗതാഗതസൗകര്യമൊരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു. മറൈന്‍ ഡ്രൈവിലെ പ്രധാന സ്റ്റേജിനു സമീപമുള്ള മറൈന്‍ ഡ്രൈവ് ഹെലിപാഡില്‍ നിന്ന് രണ്ട് ടെംപോ വാനുകള്‍ സര്‍വീസ് നടത്തും. ഹൈക്കോടതി ജെട്ടിയില്‍ കൃതിയുടെ പ്രത്യേക കമാനം സ്ഥാപിച്ചിട്ടുള്ള ജെട്ടിയില്‍ നിന്നു രണ്ട് ബോട്ടുകള്‍ ബോള്‍ഗാട്ടിക്ക് സൗജന്യ സര്‍വീസ് നടത്തും. സ്വന്തം വാഹനങ്ങളി ല്‍ എത്തുന്നവര്‍ക്ക് പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it