രാജ്യാന്തര ലിംഗസമത്വ സമ്മേളനം സമാപിച്ചു

തിരുവനന്തപുരം: ആഗോള ലിംഗസമത്വ കാഴ്ചപ്പാടുകളുടെ സംഗമവേദിയായി മാറിയ കോവളത്തെ പ്രഥമ രാജ്യാന്തര സമ്മേളനം സമാപിച്ചു. ജെന്‍ഡര്‍പാര്‍ക്ക് നേതൃത്വം നല്‍കിയ സമ്മേളനം ഫലപ്രദമായ ചര്‍ച്ചകള്‍, പ്രായോഗിക നടപടികള്‍ക്കുള്ള കര്‍മപദ്ധതി രൂപീകരണം, ശക്തമായ പ്രമേയം, സംഘാടക മികവ് എന്നിവകൊണ്ട് ശ്രദ്ധേയമായതായി സമാപനസമ്മേളനത്തില്‍ പ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തി. അവശ്യം വേണ്ട കാര്യങ്ങള്‍ രഹസ്യമായിവയ്ക്കാതെ കുഞ്ഞുങ്ങള്‍ക്ക് അവരുടെ വളര്‍ച്ചയ്ക്ക് അനുസരിച്ചു പകര്‍ന്നുനല്‍കിയാല്‍ ചൂഷണങ്ങള്‍ക്കെതിരേ ജാഗ്രതപുലര്‍ത്താന്‍ കഴിയുമെന്നും ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും നടി പാര്‍വതി മേനോന്‍ പറഞ്ഞു. പ്രതികരിക്കേണ്ട രീതിയില്‍ പ്രതികരിച്ചതിനാല്‍ കരിയറില്‍ ഇടവേള ഉണ്ടായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. 'വനിതാ സംവിധായിക എന്നതിനേക്കാള്‍ വിശേഷണമില്ലാതെ സംവിധായികയെന്ന് അറിയപ്പെടാനാണു താല്‍പ്പര്യമെന്ന് അഞ്ജലി മേനോന്‍ പറഞ്ഞു. നടി ലക്ഷ്മി ഗോപാലസ്വാമി, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എഴുത്തുകാര്‍, ഗവേഷക വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it