രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള 20ന്

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 20 മുതല്‍ 24 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 11ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള (ഐഡിഎസ്എഫ്‌കെ) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കൈരളി തിയേറ്ററില്‍ 20ന് വൈകീട്ട് 6.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിക്കും. പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ രാകേഷ് ശര്‍മ മുഖ്യാതിഥിയായിരിക്കും. തിരുവനന്തപുരം കൈരളി, ശ്രീ, നിള എന്നീ തിയേറ്ററുകളില്‍ നടക്കുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 206 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 64 ചിത്രങ്ങളാണ് മല്‍സരവിഭാഗത്തിലുള്ളത്.
ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, കാംപസ് ഫിലിം എന്നീ വിഭാഗങ്ങളിലാണ് മല്‍സരം നടക്കുക. 13 മ്യൂസിക് വീഡിയോകളും 9 അനിമേഷന്‍ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേളയുടെ ഭാഗമായി മാസ്റ്റര്‍ ക്ലാസ്, ഓപണ്‍ ഫോറം, ഇന്‍കോണ്‍വെര്‍സേഷന്‍ എന്നീ പരിപാടികളും ഉണ്ടായിരിക്കും. ംംം.ശറളെളസ.ശി എന്ന വെബ്‌സൈറ്റില്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. മുതിര്‍ന്നവര്‍ക്ക് 300 രൂപയും വിദ്യാര്‍ഥികള്‍ക്ക് 150 രൂപയുമാണ് പ്രവേശന ഫീസ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥാപനങ്ങളുടെ ഐഡി കാര്‍ഡ് കാണിച്ച് തിയേറ്ററില്‍ പ്രവേശിക്കാവുന്നതാണ്. 19 മുതല്‍ ഡെലിഗേറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യും. ഡെലിഗേറ്റ് രജിസ്‌ട്രേഷനുള്ള ഹെല്‍പ് ഡെസ്‌ക് ശാസ്തമംഗലത്തുള്ള അക്കാദമി ഓഫിസില്‍ തുറന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it