രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രമേള 20 മുതല്‍

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 11ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രമേള (ഐഡിഎസ്എഫ്എഫ്‌കെ) 2018 ഈമാ സം 20 മുതല്‍ 24 വരെ തിരുവനന്തപുരത്ത് നടക്കും. ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഈമാസം 10ന് ചൊവ്വാഴ്ച ആരംഭിക്കും. ംംം.ശറളെളസ.ശി എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. മുതിര്‍ന്നവര്‍ക്ക് 300 രൂപയും വിദ്യാര്‍ഥികള്‍ക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥാപനങ്ങളുടെ ഐഡി കാര്‍ഡ് കാണിച്ച് തിയേറ്ററില്‍ പ്രവേശിക്കാവുന്നതാണ്. ഈമാ സം 17 മുതല്‍ ഡെലിഗേറ്റ് കാര്‍ഡുകള്‍ വിതരണംചെയ്യും. തിരുവനന്തപുരം കൈരളി, ശ്രീ, നിള  എന്നീ തിേയറ്ററുകളില്‍ നടക്കുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 206 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 64 ചിത്രങ്ങളാണ് മല്‍സരവിഭാഗത്തിലുള്ളത്. ലോങ് ഡോക്യുമെന്റി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, കാംപസ് ഫിലിം എന്നീ വിഭാഗങ്ങളിലാണ് മല്‍സരം നടക്കുക.
Next Story

RELATED STORIES

Share it