Flash News

രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേള സമാപിച്ചു



തിരുവനന്തപുരം: 10ാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേള സമാപിച്ചു. ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ (40 മിനിറ്റിന് മുകളില്‍) രണ്ടുപേര്‍ സമ്മാനാര്‍ഹരായി. അവിജിത്ത് മുകുള്‍ കിഷോര്‍, റോഷന്‍ ശിവകുമാര്‍ എന്നിവര്‍ സംവിധാനം ചെയ്ത 'നൊസ്റ്റാള്‍ജിയ ഫോര്‍ ദി ഫ്യൂച്ചര്‍' തുഷാര്‍ മാധവ്, സര്‍വനിക് കൗര്‍ എന്നിവര്‍ സംവിധാനം ചെയ്ത 'സോസ്-എ ബല്ലാഡ് ഓഫ് മെലഡീസ്' എന്നിവയ്ക്കാണ്് അവാര്‍ഡ് ലഭിച്ചത്. പ്രശസ്തിപത്രവും ഒരുലക്ഷം രൂപയുമാണ് അവാര്‍ഡ്. തുക തുല്യമായി പങ്കിടും. ഉമ തനകു, അനുപമ ചന്ദ്ര എന്നിവര്‍ സംവിധാനം ചെയ്ത 'ദി ബുക്‌സ് വി മെയ്ഡ്,' സുരുചി ശര്‍മ സംവിധാനം ചെയ്ത 'ഓഫ് ലൗ ആന്റ്് ആര്‍ട്ടിസ്ട്രി' എന്നിവ ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹമായി. മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ ജൂറി അവാര്‍ഡുകളൊന്നും പ്രഖ്യാപിച്ചില്ല. മികച്ച ഷോര്‍ട്ട് ഫിക്്ഷന്‍ വിഭാഗത്തില്‍ മുകുള്‍ ഹലോയ് സംവിധാനം ചെയ്ത 'ഡെയ്‌സ് ഓഫ് ഓട്ടം' തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്തിപത്രവും 50,000 രൂപയുമാണ് സമ്മാനം. അമര്‍ കൗശിക് സംവിധാനം ചെയ്ത 'ഗ്രാന്റ് ഫാദര്‍' എന്ന ചിത്രം പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹമായി. പ്രശസ്തിപത്രവും 25,000 രൂപയുമാണ് അവാര്‍ഡ്. മികച്ച ആനിമേഷന്‍ ചിത്രമായി അഭിഷേക് വര്‍മ സംവിധാനം ചെയ്ത 'ഫിഷ് കറി' തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്തിപത്രവും 25,000 രൂപയുമാണ് സമ്മാനം. സംഗീത് ഉണ്ണി സംവിധാനം ചെയ്ത 'റൂംസ്' ആണ് മികച്ച കാംപസ് ചിത്രം. പ്രശസ്തിപത്രവും 20,000 രൂപയുമാണ് സമ്മാനം. നവറോസ് കോണ്‍ട്രാക്ടര്‍ ഏര്‍പ്പെടുത്തിയ മികച്ച ഡോക്യുമെന്ററി ഛായാഗ്രാഹകനുള്ള അവാര്‍ഡിന് രഞ്ജന്‍ പാലിത്ത് അര്‍ഹനായി. 'ഇന്‍ പ്രൈസ് ഓഫ് ദാറ്റ് ഏഞ്ചല്‍ ഫേസ്' എന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചതിനാണ് അവാര്‍ഡ്.
Next Story

RELATED STORIES

Share it