രാജ്യസഭ: ശരത് യാദവും ആര്‍സിപി സിങും സ്ഥാനാര്‍ഥികള്‍

പട്‌ന: ജെഡിയുവിന്റെ രാജ്യസഭാ സ്ഥാനാര്‍ഥികളായി മുന്‍ അധ്യക്ഷന്‍ ശരത് യാദവ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആര്‍സിപി സിങ് എന്നിവരെ നാമനിര്‍ദേശം ചെയ്തു. ഇവരുടെ പേരുകള്‍ പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാര്‍ അംഗീകരിച്ചതായി നേതാവ് ബസിഷ്ഠ നാരായണ്‍ സിങ് പറഞ്ഞു. ബിഹാറില്‍നിന്നുള്ള ജെഡിയു രാജ്യസഭാ അംഗങ്ങളായ കെ സി ത്യാഗി, പവന്‍കുമാര്‍ വര്‍മ, ഗുലാം റസൂല്‍, രാമചന്ദ്രപ്രസാദ് സിങ്, ശരത് യാദവ് എന്നിവരുടെ കാലാവധി ജൂലൈ അവസാനം തീരുന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.
Next Story

RELATED STORIES

Share it