രാജ്യസഭ: മുന്നണി സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. മുന്‍ മന്ത്രിമാരായ എളമരം കരിം, ബിനോയ് വിശ്വം, ജോസ് കെ മാണി എംപി എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. നിയമസഭാ സെക്രട്ടറിയും വരണാധികാരിയുമായ പി കെ പ്രകാശ് ബാബു മുമ്പാകെയാണ് മൂവരും പത്രിക നല്‍കിയത്. കാലാവധി പൂര്‍ത്തിയാക്കിയ സി പി നാരായണന്റെ ഒഴിവിലേക്കാണ് എളമരം കരിം മല്‍സരിക്കുന്നത്. നിലവില്‍ സിപിഐക്ക് രാജ്യസഭയില്‍ പ്രാതിനിധ്യമില്ല. ആ ഒഴിവിലേക്കാണ് ബിനോയ് വിശ്വം എത്തുന്നത്. ജൂണ്‍ 21നാണ് തിരഞ്ഞെടുപ്പ്.
Next Story

RELATED STORIES

Share it