Flash News

രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കിയത് ദുരുഹ സാഹചര്യത്തില്‍ നടന്ന അട്ടിമറി: വി എം സുധീരന്‍

രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കിയത് ദുരുഹ സാഹചര്യത്തില്‍ നടന്ന അട്ടിമറി: വി എം സുധീരന്‍
X


തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയ നടപടി ദുരൂഹ സാഹചര്യത്തില്‍ നടന്ന അട്ടിമറിയെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. അഭിപ്രായം പറയുന്നവരെ വിമര്‍ശിക്കുന്നവര്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാവണം. കോണ്‍ഗ്രസിലെ സാധ്യതയുള്ളവരെ ഒഴിവാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നതായുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംശയം ബലപ്പെടുത്തുന്നതാണ് നിലവിലുള്ള സാഹചര്യം. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് അവസാന നിമിഷം കേരളാ കോണ്‍ഗ്രസിന്റെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നല്‍കിയ പിന്തുണ ഗുണകരമായില്ല. എന്നാല്‍ കേരളാ കോണ്‍ഗ്രസ്(എം) യുഡിഎഫിലേക്ക് വരണമെന്നത് തന്നെയാണ് തന്റെയും അഭിപ്രായം. പാര്‍ട്ടിയുടെ ഉത്തര താല്‍പ്പര്യം സംരക്ഷിക്കുന്നതിന് നേതൃത്വം പരാജയപ്പെട്ടതായും വി എം സുധീരന്‍ പറഞ്ഞു. ആര്‍എസ്പിക്ക് സീറ്റ് നല്‍കിയത് മതിയാത കൂടിയാലോചന നടത്തിയ ശേഷമെന്ന് സുധീരന്‍ പറഞ്ഞു. വിഷയം കെപിസിസി എക്‌സിക്യൂട്ടീവില്‍ ്്‌റിപോര്‍ട്ട് ചെയ്യുകയും അനുമതി വാങ്ങുകയും ചെയ്ത ശേഷം. ആര്‍എസ്പിയ്ക്ക് സീറ്റ് കൊടുത്തതിന്റെ പേരില്‍ സംസ്ഥാനത്ത് ഒരിടത്തും പരസ്യ പ്രതിഷേധം ഇന്നുണ്ടായ തരത്തിലുള്ള പരസ്യ പ്രതിഷേധം ഉണ്ടായിട്ടില്ല. എം പി വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയത് ജെഡിയുവുമായി ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് ധാരണയുടെ പുറത്തായിരുന്നു. മുന്നണിക്കുള്ളിലെ ഘടക കക്ഷികള്‍ തമ്മില്‍ ഇത്തരം ധാരണ സ്വഭാവികമാണ്. അതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട്ട് തോറ്റ വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.സീറ്റ് വിട്ടു നല്‍കിയത് അപകടകരമായ സാമൂഹിക ധ്രുവീകരണമുണ്ടാക്കും, കോണ്‍ഗ്രസ്സിനെതിരായ ആരോപണങ്ങളില്‍ മാണി മറുപടി നല്‍കണമെന്നും,ഖേദം പ്രകടിപ്പിക്കണമെന്നും സൂധിരന്‍ പറഞ്ഞു.ഉമ്മന്‍ ചാണ്ടിക്കെതിരെയും,ഹസ്സനെതിരെയുെ ആഞ്ഞടിച്ച സൂധീരന്‍ കരുണാകരനെതിരെ നടത്തിയ ഗ്രുപ്പ് യുദ്ധം നടത്തിയത് ചാണ്ടി മറക്കരുതെന്നും പറഞ്ഞു.ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സാധാരണ പ്രവര്‍ത്തകരുടെ കടുത്ത അതൃപ്തിയുണ്ടാകും,നേതാക്കള്‍ക്ക് ഹലേലൂയ പാടാന്‍ പ്രവര്‍ത്തകരുണ്ടാകില്ലെന്നും സൂധീരന്‍ കൂട്ടിചേര്‍ത്തു.
Next Story

RELATED STORIES

Share it