Flash News

രാജ്യസഭാ സീറ്റ്: പ്രതിഷേധത്തില്‍ വിശദീകരണം തേടി രാഹുല്‍

രാജ്യസഭാ സീറ്റ്:  പ്രതിഷേധത്തില്‍ വിശദീകരണം തേടി രാഹുല്‍
X
ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിനു നല്‍കിയതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാക്കളുടെ അടക്കം പരാതി ലഭിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോടു വിശദീകരണം തേടിയിരിക്കുന്നത്. ജോസ് കെ മാണി മല്‍സരിക്കുന്നതിലും യുവ എംഎല്‍എമാര്‍ക്കടക്കം എതിര്‍പ്പുണ്ട്.



കേരള കോണ്‍ഗ്രസ് (മാണി) എന്ന പാര്‍ട്ടിക്ക് നല്‍കാനുള്ള സീറ്റ് നല്‍കാനുള്ള തീരുമാനം കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരെ സംബന്ധിച്ച് അപമാനകരമാണെന്നാണ് വി ടി ബല്‍റാം എംഎല്‍എ പറഞ്ഞത്.പച്ചപ്പരവതാനിയുള്ള ലോകസഭയില്‍ നിന്നും ഒരല്‍പം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്പോള്‍ കേരളത്തില്‍ മുന്നണി ശക്തിപ്പെടും,തീര്‍ച്ച എന്ന പരിഹാസമായിരുന്നു ശബരിനാഥിന്റെ പ്രതികരണം.
Next Story

RELATED STORIES

Share it