Flash News

രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ്സിന് തന്നെ

രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ്സിന് തന്നെ
X
ന്

യൂഡല്‍ഹി: കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ യുഡിഎഫ് വിജയസാധ്യതയുള്ള ഇടങ്ങളില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. ഇത്തവണ കേരളകോണ്‍ഗ്രസ്സിന് സീറ്റ് നല്‍കില്ല, ഭാവിയില്‍ ഒഴിവു വരുന്ന സീറ്റുകളില്‍ കേരള കോണ്‍ഗ്രസിനെ പരിഗണിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ വിജയസാധ്യത എല്‍ഡിഎഫിനാണ്. നിയമസഭയിലെ അംഗബലം അനുസരിച്ച് ഒരു സീറ്റ് യുഡിഎഫിന് ലഭിക്കും. യുഡിഎഫിലേക്കു മടങ്ങാനുള്ള നിബന്ധനയായി കേരള കോണ്‍ഗ്രസ് ഈ സീറ്റിന് അവകാശവാദം ഉന്നയിച്ചിരുന്നു. കേരള കോണ്‍ഗ്രസിന് സീറ്റിന് അര്‍ഹതയുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും നിലപാടെടുത്തു. ഈ പശ്ചാത്തലത്തില്‍ ഇന്നു ഡല്‍ഹിയില്‍ ചേര്‍ന്ന കൂടിക്കാഴ്ചകളിലാണ് കോണ്‍ഗ്രസ് തന്നെ മത്സരിക്കാന്‍ ധാരണയായത്.
രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം കുറഞ്ഞുവരുന്നത് പ്രത്യേകം പരിഗണിക്കേണ്ട കാര്യമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ ഈ സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണം. ഭാവിയില്‍ വരുന്ന ഒഴിവുകളില്‍ കേരള കോണ്‍ഗ്രസിനെ പരിഗണിക്കാം. ഈ സീറ്റ് നല്‍കാത്തതിന്റെ പേരില്‍ കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്കു മടങ്ങുന്നതില്‍ മാറ്റമൊന്നുമുണ്ടാവില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it