Flash News

രാജ്യവ്യാപകമായി വിദ്യാര്‍ഥിവേട്ടയ്ക്ക് കളമൊരുങ്ങുന്നു

ന്യൂഡല്‍ഹി : ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണത്തിന്റെ പേരില്‍ ആരംഭിച്ച വിദ്യാര്‍ഥിവേട്ട കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ജെഎന്‍യുവിന് സമാനമായ രീതിയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം രാജ്യത്തെ 18 സര്‍വകലാശാലകളില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലാ ക്യാംപസുകളില്‍ നിന്നും ഹോസ്റ്റലുകളില്‍ നിന്നും വിദ്യാര്‍ഥികളെ പിടികൂടാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. അടിയന്തിരാവസ്ഥക്കാലത്തേതിന് സമാനമായ സംഭവവികാസങ്ങളാണ് ഇതിന്റെ പേരില്‍ നടക്കാന്‍ പോകുന്നത് എന്ന ആശങ്കയാണ് ഉയരുന്നത്. ജെഎന്‍യുവില്‍ ഈ മാസം 9ന് സംഘടിപ്പിച്ച ചടങ്ങുകളില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെത്തേടി ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളിലേക്ക്് കൂടി തിരച്ചില്‍ ആരംഭിച്ചുകഴിഞ്ഞതായാണ് റിപോര്‍ട്ടുകള്‍.
കനയ്യ കുമാറിനെ അറസ്റ്റ്‌ചെയ്തതില്‍ പ്രതിഷേധിച്ച്്് പശ്ചിമബംഗാളിലെ പ്രശസ്തമായ ജാദവ് പുര്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പ്രകടനത്തെയും കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്്്. ഈ സംഭവത്തെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനസര്‍ക്കാരിനോട്് കേന്ദ്രആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കനയ്യകുമാറിന്റെ അറസ്റ്റിലേക്ക്് നയിച്ച തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ ജാദവ് പുര്‍ സര്‍വകലാശാലയിലെ പ്രതിഷേധപരിപാടിയിലും ഉയര്‍ന്നിരുന്നു എന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതോടെ പശ്ചിമബംഗാളിലും വിദ്യാര്‍ഥിവേട്ടയ്ക്ക്് കളമൊരുങ്ങുകയാണ്.
Next Story

RELATED STORIES

Share it