രാജ്യവ്യാപകമായി മദ്യം നിരോധിക്കണം: നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍. മദ്യോപയോഗത്തിനെതിരേ ജെഡിയു പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യ നിരോധനത്തിനും ബോധവല്‍ക്കരണത്തിനും എന്തുകൊണ്ടാണ് ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസ്സും പിന്തുണ നല്‍കാത്തത്? ഗുജറാത്തിനും ബിഹാറിനും മദ്യനിരോധനം നടപ്പാക്കാമെങ്കില്‍ എന്തുകൊണ്ട് രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും അത് സാധ്യമാക്കിക്കൂടാ? അദ്ദേഹം ചോദിച്ചു. ഹിന്ദു, ഇസ്‌ലാം, സിഖ്, ബുദ്ധമതങ്ങള്‍ മദ്യത്തെ എതിര്‍ക്കുന്നു. രാജ്യത്താകമാനം മദ്യനിരോധനം നടപ്പാക്കിയാല്‍ സാമൂഹിക ഐക്യം വര്‍ധിക്കും. കുറ്റകൃത്യങ്ങള്‍, റോഡപകടങ്ങള്‍, വിവിധ രോഗങ്ങള്‍ എന്നിവ കുറയുമെന്നും നിതീഷ് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it