രാജ്യദ്രോഹ നിയമം സര്‍ക്കാര്‍ പുനപ്പരിശോധിക്കുന്നു

ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമം നിയമ കമ്മീഷന്‍ പുനപ്പരിശോധിച്ചുവരികയാണെന്നും റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ നിയമത്തിന്റെ പല വകുപ്പുകളും അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാവുന്നുണ്ടെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് മന്ത്രി രാജ്യസഭയില്‍ മറുപടിനല്‍കി.
124 എ വകുപ്പ് കാലഹരണപ്പെട്ടതാണെന്ന് 1997ല്‍ തന്നെ നിയമ കമ്മീഷന്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നില്ല. നിരവധി ആശങ്കകള്‍ ഉയര്‍ത്തുന്ന നിയമം പുനപ്പരിശോധിക്കാന്‍ നിയമകമ്മീഷനോട് നിര്‍ദേശിച്ചതായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും വ്യക്തമാക്കി. വര്‍ഗീയപ്രസംഗങ്ങളെ രാജ്യദ്രോഹനിയമത്തിന്റെ പരിധിയില്‍പ്പെടുത്തണമെന്നു ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു.
2014ല്‍ ബിഹാറിലാണ് ഏറ്റവും കൂടുതല്‍ രാജ്യദ്രോഹക്കേസുകള്‍ ഫയല്‍ ചെയ്തത്. 16 കേസുകളില്‍ 28 പേര്‍ അറസ്റ്റിലായി. ജാര്‍ഖണ്ഡ് രണ്ടാമതും കേരളം മൂന്നാമതുമാണ്. അതിനിടെ, രാജ്യദ്രോഹക്കുറ്റ നിയമം പിന്‍വലിക്കണമെന്ന് ജെഡിയു നേതാവ് ശരത് യാദവ് ട്വിറ്ററില്‍ കുറിച്ചു.
Next Story

RELATED STORIES

Share it