Flash News

രാജ്യദ്രോഹപരാമര്‍ശം; കനയ്യ കുമാറിന്റെ പേരില്‍ പുറത്തിറക്കിയ വീഡിയോ വ്യാജം

രാജ്യദ്രോഹപരാമര്‍ശം; കനയ്യ കുമാറിന്റെ പേരില്‍ പുറത്തിറക്കിയ വീഡിയോ വ്യാജം
X
kanhya-kumar

[related]

ന്യൂഡല്‍ഹി: രാജ്യദ്രോഹപരാമര്‍ശം ആരോപിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ പേരില്‍ ഇറങ്ങിയ വീഡിയോ വ്യാജം. കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഉറക്കെ മുദ്രാവാക്യം വിളിക്കുന്നതായിട്ടാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ ഫെബ്രുവരി 9ന് നടന്ന പരിപാടിയില്‍ കനയ്യ ഇത്തരത്തില്‍ മുദ്രാവാക്യം വിളിച്ചിരുന്നില്ല. രാജ്യത്തെ ജാതിവ്യവസ്ഥയക്കും ദാരിദ്ര്യത്തിനും ആര്‍എസ്എസ്സിനുമെതിരേയാണ് പ്രസംഗിച്ചത്. ഒറിജിനല്‍ വീഡിയോയില്‍ ഇത് വ്യക്തമാണ്.രാജ്യദ്രോഹ പരാമര്‍ശത്തിന് തെളിവായി ബിജെപി നേതാവ് ഈ വീഡിയോ ഒരു ചാനല്‍ പരിപാടിക്കിടെ പുറത്ത് വിട്ടിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ വ്യാജമായി സൃഷ്ടിച്ചതെന്ന് തെളിഞ്ഞിരിക്കുന്നത്. എബിപി ന്യൂസ് ജെഎന്‍യുവിലെ പ്രസംഗത്തിന്റെ ഒറിജിനല്‍ വീഡീയോ പുറത്തിവിട്ടിട്ടുണ്ട്. ഒറിജിനല്‍ വീഡിയോയില്‍ കശ്മീര്‍ വിഷയത്തെ പറ്റി പരാമര്‍ശം ഇല്ല. വ്യാജ വീഡിയോ, ഒറിജനല്‍, ഓഡിയോ മാറ്റിയുള്ള വീഡിയോ തുടങ്ങിയ മൂന്നു വീഡിയോകളാണ് ഇന്ത്യാ ടൂഡേ ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്.
ഈ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി ഒമ്പതിന് മുമ്പ് നടന്ന മറ്റൊരു പരിപാടിയില്‍ കനയ്യ കശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്ന് മുദ്രാവാക്യം മുഴക്കിയിരുന്നു. ഈ വീഡിയോയിലെ പരാമര്‍ശമാണ് ഫെബ്രുവരി ഒമ്പതിലേ വീഡിയോയിലേക്ക്് മാറ്റിയിരിക്കുന്നത്.
Next Story

RELATED STORIES

Share it