Flash News

രാജ്യദ്രോഹക്കേസ് : വൈക്കോയ്ക്ക് ജാമ്യം



ചെന്നൈ: രാജ്യദ്രോഹക്കുറ്റത്തില്‍ തടവില്‍ കഴിയുന്ന എംഡിഎംകെ അധ്യക്ഷന്‍ വൈക്കോയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. നാന്‍ കുറ്റ്‌റം സട്ടുഗിറേന്‍ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വര്‍ഗീയവിദ്വേഷം പ്രോല്‍സാഹിപ്പിക്കുന്ന പ്രസംഗം നടത്തിയെന്ന് ആരോപിച്ച് വൈക്കോയ്‌ക്കെതിരേ 2009ല്‍ കേസെടുത്തിരുന്നു. 2010ല്‍ കുറ്റപത്രം സമര്‍പിച്ചു. ഈ വര്‍ഷം ഏപ്രില്‍ മൂന്നിന് വൈക്കോ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് മുമ്പാകെ കീഴടങ്ങുകയായിരുന്നു.  അന്നു ജാമ്യം അനുവദിച്ചെങ്കിലും ജാമ്യാപേക്ഷ നല്‍കാതിരുന്ന വൈക്കോയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച വൈക്കോ ജാമ്യാപേക്ഷ സമര്‍പിച്ചതിനെതുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
Next Story

RELATED STORIES

Share it