World

രാജ്യദ്രോഹക്കേസ്‌നവാസ് ശരീഫും മാധ്യമ പ്രവര്‍ത്തകനും ഹാജരാവണമെന്ന് കോടതി

ഇസ്‌ലാമാബാദ്: മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫും മാധ്യമ പ്രവര്‍ത്തകന്‍ സിറില്‍ അല്‍മീദയും രാജ്യദ്രോഹക്കേസില്‍ വാദംകേള്‍ക്കലിനു ഹാജരാവണമെന്ന് കോടതി. ഡോണില്‍ പ്രസിദ്ധീകരിച്ച നവാസ് ശരീഫിന്റെ അഭിമുഖം ഒരു ദേശീയ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണു ആമിന മാലിക് ലാഹോര്‍ കോടതിയില്‍ ഹരജി നല്‍കിയത്. 2008ലെ മുംബയ് ആക്രമണവുമായി ബന്ധപ്പെട്ട നവാസ് ശരീഫിന്റെ പരാമര്‍ശമാണ് വിവാദമായത്. ശരീഫുമായുള്ള നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിട്ട മുന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാക്വാനെതിരേയും നടപടി വേണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മൂന്നു തവണയും വിചാരണയ്ക്ക് അല്‍മീദ ഹാജരായിരുന്നില്ല. തുടര്‍ന്നു കോടതി അല്‍മീദയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് അഭിഭാഷകനെ അറിയിച്ചിരുന്നു. കൂടാതെ ഒക്ടോബര്‍ എട്ടിനു നടക്കുന്ന വാദംകേള്‍ക്കലിന് ഹാജരാവാത്ത പക്ഷം ആഭ്യന്തര മന്ത്രാലയം എക്‌സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റ് (ഇസിഎല്‍) പുറപ്പെടുവിക്കാനും ഉത്തരവിട്ടു. പാകിസ്താന് പുറത്തുള്ള യാത്രയും ഇതോടെ നിരോധിക്കും.നവാസ് ശരീഫ് അടുത്ത വിചാരണയ്ക്ക് ഹാജാരാവണമെന്നു കോടതി അദ്ദേഹത്തിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it