രാജ്യദ്രോഹം: നിയമഭേദഗതി സര്‍ക്കാര്‍ പരിശോധിക്കുന്നു

രാജ്യദ്രോഹം: നിയമഭേദഗതി സര്‍ക്കാര്‍ പരിശോധിക്കുന്നു
X
sedition act

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റനിയമം 124(എ) കേന്ദ്ര സര്‍ക്കാര്‍ പുനപ്പരിശോധിക്കുന്നു. നിയമത്തിന്റെ ഉപയോഗം സംബന്ധിച്ച് ദേശീയ നിയമ കമ്മീഷന്‍ പരിശോധന നടത്തിവരുകയാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയെ അറിയിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് നടപടി.
എന്നാല്‍, നിയമപരിഷ്‌കരണം സംബന്ധിച്ച കാര്യങ്ങള്‍ക്ക് ഇപ്പോഴത്തെ വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. രാജ്യദ്രോഹനിയമം രാജ്യവ്യാപകമായി പോലിസ് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്നും എം ബി രാജേഷ് എംപി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു.
ഭേദഗതി സംബന്ധിച്ച് 2014ല്‍ തന്നെ നിയമകമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നതായി ആഭ്യന്തര സഹമന്ത്രി ഹരിഭായ് പ്രതിഭായ് ചൗധരി വ്യക്തമാക്കി. ജെഎന്‍യു വിഷയത്തില്‍ ഡല്‍ഹി പോലിസ് സുപ്രിംകോടതിയില്‍നിന്നു കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. രാജ്യദ്രോഹത്തിന്റെ അര്‍ഥം എന്താണെന്നറിയുമോ എന്നുവരെ കോടതി ചോദിക്കുകയുണ്ടായി.
ഉപവകുപ്പുകള്‍ ചേര്‍ത്ത് നിയമത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാവും കമ്മീഷന്‍ ചെയ്യുക. 124(എ) വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇത് ഒഴിവാക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങളും ഉണ്ടാവും.
Next Story

RELATED STORIES

Share it