Flash News

രാജ്യത്ത് സംവരണം തുടരുമെന്ന് അരുണ്‍ ജയ്റ്റിലി

രാജ്യത്ത് സംവരണം തുടരുമെന്ന്  അരുണ്‍ ജയ്റ്റിലി
X
Arun-Jaitley-infocus

ന്യൂഡല്‍ഹി: രാജ്യത്തെ സംവരണ നയം മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റിലി.
രാജ്യത്തെ സമ്പന്ന വിഭാഗമാണ് സംവരണ ആനുകൂല്യം അനുഭവിക്കുന്നതെന്നും ഇത് രാജ്യത്തിന്റെ ഭരണഘടനക്ക്് വിരുദ്ധമാണെന്നുമുള്ള ആര്‍.എസ്.എസ്സിന്റെ പ്രതികരണത്തെ തുടര്‍ന്ന് സംവരണ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന സമാജ്‌വാദി, ബിഎസ്പി അംഗങ്ങളുടെ ആവശ്യത്തോട് രാജ്യസഭയില്‍ പ്രതികരിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യ വ്യക്തമാക്കിയത്.
സര്‍ക്കാര്‍ നയം വ്യക്തമാണെന്നും രാജ്യത്ത് സംവരണം തുടരുമെന്നും ജയ്റ്റിലി സഭയെ അറിയിച്ചു.
ഇന്ന് രാജ്യസഭ ആരംഭിച്ച ഉടനെ തന്നെ അംഗങ്ങള്‍ വിഷയം സഭയില്‍ ഉയര്‍ത്തി. എന്നാല്‍, ആര്‍എസ്എസ് ഒരു സ്വകാര്യ സംഘടനയാണെന്നും അവരുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ അംഗങ്ങള്‍ സഭയില്‍
ഉന്നയിക്കരുതെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ പറഞ്ഞു.
എന്നാല്‍, ആര്‍എസ്എസ്സും കേന്ദ്ര സര്‍ക്കാരും ഒന്നാണെന്നു എസ്പി അംഗം രാം ഗോപാല്‍ യാദവ് പറഞ്ഞു.

[related]
Next Story

RELATED STORIES

Share it