palakkad local

രാജ്യത്ത് മതേതരത്വവും ജനാധിപത്യവും വെല്ലുവിളി നേരിടുന്നു: എം എം ഹസന്‍

പാലക്കാട്: രാജ്യത്തെ മതേതരത്വവും ജനാധിപത്യവും ഇപ്പേ ാള്‍ രൂക്ഷമായ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുകയാണെന്നും മഹാത്മഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും ജീവത്യാഗം തന്നെ മതേതരത്വത്തിന് വേണ്ടിയായിരുന്നുവെന്നും കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. കെജിഒയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മതേതരത്വം സമകാലീന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. മോദി അധികാരത്തിലേറിയതിനു ശേഷമാണ് മതേതരത്വത്തിന് നേരെ പ്രകടമായ വെല്ലുവിളി ഉണ്ടായിരിക്കുന്നത്.
ജനാധിപത്യവും മതേതരത്വവും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ഭരണഘടനയെ തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാരാണിത്. സംഘപരിവാറിന്റെ ലക്ഷ്യം ഒരു ജാതി, ഒരു മതം, ഒരു നേതാവ് എന്നതു മാത്രമാണെന്നും എം എം ഹസന്‍ പറഞ്ഞു.നീതിന്യായ വ്യവസ്ഥയ്ക്ക് നേരെയുള്ള വെല്ലുവിളി മാത്രമല്ല സുപ്രീംകോടതി ജഡ്ജിമാരുടെ വെളിപ്പെടുത്തല്‍. മതേതരത്വത്തിനും ജനാധിപത്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നവരുടെ കറുത്ത കരങ്ങള്‍ ഇതിനുപിന്നില്‍ ഉണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.മതേതര ശക്തികളുടെ യോജിപ്പിനെ ഇല്ലാതാക്കാനുള്ള സിപിഎമ്മിന്റെ നിലപാട് പരോക്ഷമായി ബിജെപിയെ സഹായിക്കാനുള്ളതാണെന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഒരു സര്‍ക്കാര്‍ ജീവി—ച്ചിരിപ്പില്ലെന്നും സമ്പൂര്‍ണ അരാജകാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും കെടുകാര്യ സ്ഥത, അഴിമതി, ധൂര്‍ത്ത്, വിലക്കയറ്റം, ക്രമസമാധാന തകര്‍ച്ച എന്നിവയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടുമോ എന്ന കാര്യം തന്നെ ആശങ്കയിലാണ്. അത്രയേറെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെ ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എ തങ്കപ്പന്‍, സി ബാലന്‍, എം ശ്രീകാന്ത്, എസ് രാംദാസ്, ഡി പ്രവീണ്‍കുമാര്‍, കെ സി സുബ്രഹ്മണ്യന്‍, ടി എ പത്മകുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it