wayanad local

രാജ്യത്ത് ഭീതിദമായ അന്തരീക്ഷം: ഖദീജ മുംതാസ്‌

കല്‍പ്പറ്റ: സാഹിത്യകാരന്മാര്‍ വേട്ടയാടപ്പെടുന്ന ഭീതിതമായ കാലത്തിനാണ് രാജ്യം സാക്ഷ്യംവഹിക്കുന്നതെന്നു സാഹിത്യ അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ഖദീജ മുംതാസ് അഭിപ്രായപ്പെട്ടു. കല്‍പ്പറ്റയില്‍ ശിവന്‍ പള്ളിപ്പാടിന്റെ 'സര്‍ക്കസ്' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അവര്‍. രാജ്യം എങ്ങോട്ടാണ് പോവുന്നതെന്ന കാര്യത്തില്‍ ഏവര്‍ക്കും ആശങ്കയാണ്. കലുഷമായ കാലത്ത് ജീവിക്കുന്ന തലമുറയെന്ന നിലയ്ക്ക് സാഹിത്യത്തില്‍ സൗന്ദര്യാത്മകത വരച്ചുകാട്ടാനാവാത്ത കാലമാണിതെന്നും അവര്‍ പറഞ്ഞു. പി കെ ബാബുരാജ് അധ്യക്ഷത വഹിച്ചു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ബാലഗോപാലന്‍ പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരന്‍ ഷാജി പുല്‍പ്പള്ളി പുസ്തകം പരിചയപ്പെടുത്തി. പാലക്കാട് വിക്‌ടോറിയ കോളജ് അധ്യാപിക സ്മിത റാണി, ശിവന്‍ പള്ളിപ്പാടിന്റെ കവിത അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി ഇസ്മായില്‍, കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ രാമദാസ്, ടി കെ സരിത, പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് ടി സുരേഷ്ചന്ദ്രന്‍, കെ ടി ശ്രീവത്സന്‍, പി ജെ ബിനേഷ്, എസ് സി ജോണ്‍, പി കെ ജയചന്ദ്രന്‍, ബാബു തോമസ് സംസാരിച്ചു.
Next Story

RELATED STORIES

Share it