Flash News

രാജ്യത്ത് നോട്ട് പ്രതിസന്ധി വീണ്ടും, എടിഎമ്മുകള്‍ കാലി, അന്തം വിട്ട് ധനമന്ത്രാലയം

രാജ്യത്ത് നോട്ട് പ്രതിസന്ധി വീണ്ടും, എടിഎമ്മുകള്‍ കാലി, അന്തം വിട്ട് ധനമന്ത്രാലയം
X


ന്യൂഡല്‍ഹി: ധനമന്ത്രാലയത്തെപ്പോലും അമ്പരപ്പിച്ചുകൊണ്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കറന്‍സി ക്ഷാമം രൂക്ഷമായി. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണു നോട്ടുകള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്. ഏറ്റവുമൊടുവില്‍ ഡല്‍ഹിയുടെ വിവിധഭാഗങ്ങളില്‍ എടിഎമ്മുകളില്‍ പണമില്ലാതായെന്ന് നിരവധി പേര്‍ ട്വിറ്ററിലൂടെയും മറ്റും അറിയിക്കുന്നുണ്ട്.
തികച്ചും അപ്രതീക്ഷിതമായി ഇത്തരത്തില്‍ കറന്‍സിക്ഷാമം പ്രത്യക്ഷപ്പെട്ടത് ധനമന്ത്രാലയത്തെ അമ്പരപ്പിച്ചിട്ടുണ്ട്. സാഹചര്യം വിലയിരുത്താന്‍ ധനകാര്യമന്ത്രാലയം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കേരളത്തില്‍ നോട്ടുക്ഷാമം അത്രയ്ക്ക് ബാധിച്ചിട്ടില്ലെന്നാണ് ഇതുവരെയുള്ള റിപോര്‍ട്ട്.
അതേസമയം രാജ്യത്തു നോട്ടുക്ഷാമമില്ലെന്നും  എടിഎമ്മുകളില്‍ പണമെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ധനകാര്യ വകുപ്പ് സഹമന്ത്രി എസ്.പി. ശുക്ല പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ നോട്ടുകള്‍ കുറവും ചിലയിടത്ത് കൂടുതലുമുണ്ട്. പണം കൂടുതലുള്ള സംസ്ഥാനങ്ങളില്‍നിന്ന് ഇല്ലാത്തിടത്തേക്ക് എത്തിക്കാന്‍ ആര്‍ബിഐയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മൂന്നുദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ശുക്ല പറഞ്ഞു.
Next Story

RELATED STORIES

Share it