രാജ്യത്ത് നടക്കുന്നത് ഹൈടെക് അഴിമതി: ശ്രീനിവാസന്‍

കൊച്ചി: രാജ്യത്തു നടക്കുന്നത് ഹൈടെക് അഴിമതിയെന്ന് ചലച്ചിത്ര താരം ശ്രീനിവാസന്‍. കണ്ടനാട് സെ ന്റ് മേരീസ് സ്‌കൂളില്‍ വോട്ട് ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തഴിമതി നടന്നാലും ഇവിടെ തെളിവില്ല, തെളിവില്ല എന്നാണു പറയുന്നത്. അതിനര്‍ഥം തെളിവില്ലാത്തവിധം ഹൈടെക്കായിട്ടാണ് അഴിമതി നടത്തുന്നതെന്നാണ്. അഴിമതിക്കെതിരായ വിധിയെഴുത്തായിരിക്കും ഇത്തവണത്തേതെന്ന് താന്‍ കരുതുന്നില്ല. കാരണം, എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും അഴിമതിക്കാരുണ്ട്. അഴിമതിക്കെതിരായ ഒരു മുന്നേറ്റം ഇവിടെ അനിവാര്യമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it