kannur local

രാജ്യത്ത് നടക്കുന്നത് അപമാനം കൊണ്ട് തലകുനിക്കേണ്ട സംഭവങ്ങള്‍: ടി പത്മനാഭന്‍

കണ്ണൂര്‍: വിശ്വമാനവികനായിരുന്നു ഒഎന്‍വിയെന്നും ഇന്നത്തെ ഇന്ത്യയില്‍ ഒഎന്‍വി പെട്ടെന്ന് വിട പറഞ്ഞത് നന്നായെന്നും കഥാകൃത്ത് ടി പത്മനാഭന്‍. അപമാനം കൊണ്ട് തല കുനിക്കേണ്ട സംഭവങ്ങളാണ് രാജ്യത്തെങ്ങും അരങ്ങേറുന്നത്. ലോകമെങ്ങുമുള്ള സാംസ്‌കാരിക നായകര്‍ ഇന്ത്യയെ നോക്കി എന്തുസംഭവിച്ചെന്ന് ചോദിക്കുന്നു.
ദില്ലിയില്‍ മാത്രമല്ല വിവിധ മേഖലകളില്‍ അസ്ഹിഷ്ണുത പടരുകയാണ്. ഇതിനെതിരേ പറഞ്ഞാല്‍ അക്രമിക്കുമെന്നും കൊല്ലുമെന്നും ഭീക്ഷണിപ്പെടുത്തുകയാണെന്നും ടി പത്മനാഭന്‍ പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍, ആകാശവാണി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, പുരോഗമനകലാസാഹിത്യ സംഘം, ശാസ്ത്രസാഹിത്യ പരിഷത് എന്നിവരുടെ നേതൃത്വത്തില്‍ ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച ഒഎന്‍വി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങള്‍ക്ക് മുന്നേ കണ്ണൂരില്‍ ഒഎന്‍വിക്ക് ഇതേ വേദിയിലായിരുന്നു സ്വീകരണം നല്‍കിയതെന്നും ടി പത്മനാഭന്‍ അനുസ്മരിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംഘചേതന രക്ഷാധികാരി എം വി ജയരാജന്‍, ആകാശവാണി അസി. ഡയരക്ടര്‍ കെ ബാലചന്ദ്രന്‍, പുകസ സംസ്ഥാന സെക്രട്ടറി ഡോ എ കെ നമ്പ്യാര്‍, പരിഷത് സംസ്ഥാന കമ്മിറ്റിയംഗം സി പി ഹരീന്ദ്രന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് കെടി ശശി, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം അബ്ദുര്‍ റഹ്മാന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, പുകസ ജില്ലാ പ്രസിഡന്റ് എം കെ മനോഹരന്‍ സംസാരിച്ചു. എ എന്‍ ദിലീപ് കുമാര്‍, കെ ദീപ, ആര്‍എസ് ഗാഥ, സ്മൃതി സജീവന്‍, കെ കുഞ്ഞികൃഷ്ണന്‍, ബീന ഗംഗാധരന്‍, പി പി സുനിലന്‍, എം നാരായണന്‍ എന്നിവര്‍ ഗാനാലാപനം നടത്തി.—
Next Story

RELATED STORIES

Share it