രാജ്യത്ത് തീവ്ര ഹിന്ദുയിസം നടപ്പാക്കാന്‍ ശ്രമം: വി എസ്

തിരുവനന്തപുരം: ബി.ജെ.പി. അധികാരത്തില്‍ വന്നശേഷം രാജ്യത്ത് തീവ്ര ഹിന്ദുയിസം നടപ്പാക്കാനുള്ള ശ്രമത്തിലാണെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അതിനുവേണ്ടി മതങ്ങളെ തമ്മിലടിപ്പിക്കുന്നതിന് നടത്തുന്ന സംഘര്‍ഷങ്ങള്‍ മുമ്പു ബിഹാറിലും മധ്യപ്രദേശിലും ഗുജറാത്തിലും വെളിപ്പെട്ടതാണ്.

ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്‌ലിം മധ്യവയസ്‌കനെ യു.പിയില്‍ ചുടുകട്ടകൊണ്ട് ഇടിച്ചുകൊന്നത് ബി.ജെ.പി. ഇന്ത്യയെ എങ്ങോട്ടാണു നയിക്കുന്നത് എന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയുടെ വീട്ടിലെ ഫ്രിഡ്ജില്‍ എന്തുസൂക്ഷിക്കണമെന്ന് ഇന്ത്യയില്‍ സംഘപരിവാരമാണ് നിശ്ചയിക്കുന്നതെന്ന സ്ഥിതി വന്നിരിക്കുന്നു. അടുക്കളയില്‍ പാചകം ചെയ്യുന്ന ഭക്ഷണസാധനം ഗൃഹനാഥന്റെ കൊലയ്ക്കു കാരണമാവുന്നു എന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. കേരളത്തില്‍ സംഘപരിവാരവും ബി.ജെ.പിയുമായി കൂട്ടുകൂടാന്‍ ജാതിസംഘടനകള്‍ നടത്തുന്ന ശ്രമങ്ങള്‍ ഗൗരവകരമായി ചര്‍ച്ചചെയ്യണമെന്നും വി എസ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it