palakkad local

രാജ്യത്ത് ക്രമാതീതമായ വിലവര്‍ധന: രാസവള സബ്‌സിഡി വെട്ടിച്ചുരുക്കിയത് കര്‍ഷകര്‍ക്ക് ഇരുട്ടടിയാവുന്നു

എം വി വീരാവുണ്ണി

പട്ടാമ്പി:വരള്‍ച്ചമൂലം കാര്‍ഷിക മേഘല പ്രതിസന്ധി നേരിടുബോള്‍ സഹായിക്കേണ്ട സര്‍ക്കാര്‍ സംവിധാനം രാസവള സബ്‌സീഡി കുത്തനെ കുറച്ചത് കര്‍ഷകര്‍ക്ക് ഇരുട്ടടിയാവുന്നു.വിദേശ രാജ്യങ്ങളിലെല്ലാം കര്‍ഷകര്‍ക്ക് സബ്‌സിഡി ഉയര്‍ത്തി കര്‍ഷകരെസംരക്ഷിക്കുബോള്‍ നമ്മുടെ രാജ്യത്ത് കര്‍ഷകരുടെ സംരക്ഷണം പരസ്യങ്ങളിലൊതുങ്ങുകയാണെന്നാണ് കര്‍ഷകരുടെപരാതി.
വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവളങ്ങള്‍ക്ക് അതതുരാജ്യങ്ങള്‍ നല്‍കുന്ന ഇളവുകള്‍പോലും വിലയിലൂടെ കുറച്ച് നല്‍കാതെവകമാറ്റി അഴിമതിക്ക് കളമൊരുക്കുകയാണ്. നൈട്രജന്‍,ഫോസ്ഫറസ് എന്നീ വളങ്ങള്‍ക്ക് കിലോക്ക് 5 രൂപയും,പൊട്ടാഷിന്കിലോക്ക് 3 രൂപയും സബ്‌സിഡി വെട്ടിച്ചുരുക്കി ,അമോണിയം ഫോസ്‌ഫേറ്റിന് ഒരുടണ്ണിന് 12350 രൂപ സബ്‌സിഡി നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 8945 രപയാണ്‌നല്‍കുന്നത്. ഈ വെട്ടിപ്പിലൂടെ മാത്രം 5000 കോടി രൂപയാണ് കര്‍ഷകരില്‍ നിന്ന്‌കേന്ദ്ര സര്‍ക്കാര്‍ തട്ടിയെടുക്കുന്നത്.
ഇതിലൂടെ രാജ്യത്ത് ക്രമാതീതമായ വിലവര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇതിന് പരിഹാര മുണ്ടായാല്‍ മാത്രമേ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധന പിടിച്ച് നിര്‍ത്താന്‍ കഴിയൂവെന്നും അതിന് കേന്ദ്ര,സംസ്ഥന സര്‍ക്കറുകളില്‍ നിന്ന് പരിശ്രമങ്ങളുണ്ടാവണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം
Next Story

RELATED STORIES

Share it