രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറയാനാവില്ല: ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: തെരുവില്‍ നടക്കുന്ന ചില വര്‍ഗീയ സംഘര്‍ഷങ്ങളുടെ പേരില്‍ ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്നു പറയാനാവില്ലെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ന്യൂഡല്‍ഹിയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഫോറിന്‍ കറസ്‌പോണ്ടന്റ്‌സ് ക്ലബ് 60ാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുതിര്‍ന്ന ബിജെപി നേതാവു കൂടിയായ വെങ്കയ്യ നായിഡു.
ഉജ്ജ്വലവും അഭിവൃദ്ധി നിറഞ്ഞതുമായ ജനാധിപത്യമാണ് ഇന്ത്യയിലേത്. പൗരന്‍മാര്‍ക്ക് മാധ്യമസ്വാതന്ത്ര്യവും സമ്പൂര്‍ണ മത സ്വാതന്ത്ര്യവും അനുവദിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും വെങ്കയ്യ നായിഡു അവകാശപ്പെട്ടു. തെരുവില്‍ നടക്കുന്ന ചില വര്‍ഗീയ സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം മുഴുവന്‍ അസഹിഷ്ണുതയാണെന്നു പറയാനാവില്ല. ഇന്ത്യ പോലൊരു വിശാലമായ രാജ്യത്ത് ഇത്തരത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കാമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഒരു രാജ്യത്തിന്റെ വികസനവും മറ്റു കാര്യങ്ങളും റിപോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് വിദേശ പത്രപ്രവര്‍ത്തകര്‍ ആ രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും മൂല്യങ്ങളും പാരമ്പര്യങ്ങളും ജീവിതരീതികളും നല്ലപോലെ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it