രാജ്യത്തെ 100 കോടിയിലേറെ പേര്‍ക്ക് ആധാര്‍ കാര്‍ഡ് ആയി

ന്യൂഡല്‍ഹി: രാജ്യത്ത് ആധാര്‍ കാര്‍ഡ് എടുത്തവരുടെ എണ്ണം 100 കോടി കവിഞ്ഞു. കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്ത് 18 വയസ്സ് തികഞ്ഞവരില്‍ 93 ശതമാനവും ആധാര്‍ കാര്‍ഡ് ഉള്ളവരാണ്. അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ളവരി ല്‍ 67 ശതമാനവും അഞ്ചിനു താഴെയുള്ളവരില്‍ 20 ശതമാനം പേ ര്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ നേരിട്ട് ഉപഭോക്താവിനു തന്നെ എത്തിക്കാന്‍ ആധാര്‍ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കഴിയുന്നത്ര വേഗത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആധാര്‍ വിവരങ്ങള്‍ രഹസ്യമായി തന്നെ നിലനിര്‍ത്താന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഫോണ്‍ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ളവ ഇല്ലാതാക്കാന്‍ സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങ ള്‍ പാലിക്കുന്ന വിധത്തിലാണ് ആധാര്‍ നിയമം. കണ്ണ്, കൈവിരല്‍ അടയാളം എന്നിവയുടെ വിവരങ്ങള്‍ ഒരിക്കലും മറ്റാരുമായും പങ്കുവയ്ക്കരുതെന്ന് നിയമത്തില്‍ പറയുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
2010ല്‍ തുടങ്ങി അഞ്ചരവര്‍ഷം ആവുമ്പോഴാണ് പദ്ധതിയി ല്‍ രാജ്യത്തെ ജനസംഖ്യയുടെ അഞ്ചില്‍ നാലുപേരും അംഗങ്ങളായത്.
പാചകവാതക സബ്‌സിഡി, സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ യഥാ ര്‍ഥ ഉപയോക്താവിനു തന്നെ കൈമാറുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. നടപ്പ് ബജറ്റ് സമ്മേളനത്തില്‍ ധനബില്ലായി അവതരിപ്പിച്ച് ആധാറിന് ലോക്‌സഭയുടെ നിയമപിന്‍ബലം ലഭ്യമാക്കുകയും ചെയ്തു. ഓരോ ദിവസവും ശരാശരി 5-7 ലക്ഷം ജനങ്ങള്‍ പുതുതായി ആധാര്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നാണ് കഴിഞ്ഞമാസം ആധാര്‍ ബില്ല് സംബന്ധിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയി ല്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്.
വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ഒരുവര്‍ഷം വരെ തടവും പത്തുലക്ഷം രൂപവരെ പിഴയും ലഭിക്കുന്ന കുറ്റമാണെന്ന് ബില്ലില്‍ പറയുന്നു.
Next Story

RELATED STORIES

Share it