Flash News

രാജ്യത്തെ 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്കായി പ്രത്യേക ആരോഗ്യരക്ഷാ പദ്ധതി

രാജ്യത്തെ 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്കായി പ്രത്യേക ആരോഗ്യരക്ഷാ പദ്ധതി
X
ന്യൂഡല്‍ഹി: രാജ്യത്തെ 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്കായി പ്രത്യേക ആരോഗ്യരക്ഷാ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാപദ്ധതി എന്നാണ് ജയ്റ്റ്‌ലി ഇതിനെ വിശേഷിപ്പിച്ചത്.പദ്ധതിപ്രകാരം ഒരു കുടുംബത്തിന് ഇന്‍ഷുറന്‍സ് പദ്ധതിയില്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപയുടെ വരെ സഹായം ലഭിക്കും. 10 കോടി കുടുംബങ്ങളിലെ ഏകദേശം 50 കോടി ആളുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും.



പുതിയതായി 24 മെഡിക്കല്‍ കോളജുകള്‍ തുടങ്ങുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ മൂന്നു ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് ഒന്ന് എന്ന നിലയിലായിരിക്കും മെഡിക്കല്‍ കോളജുകള്‍ നിലവില്‍ വരിക.ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ടു പുതിയ പദ്ധതികളും പ്രഖ്യാപിച്ചു. ഒന്നര ലക്ഷം ആരോഗ്യകേന്ദ്രങ്ങള്‍ പുതുതായി ആരംഭിക്കും.
Next Story

RELATED STORIES

Share it