thrissur local

രാജ്യത്തെ പ്രഥമ ആധുനിക പാഡി ഗോഡൗണ്‍ അടാട്ട് സ്ഥാപിക്കും: എംഎല്‍എ

അടാട്ട്: രാജ്യാന്തര നിലവാരത്തിലുള്ള രാജ്യത്തെ പ്രഥമ ആധുനിക പാഡി ഗോഡൗണ്‍ അടാട്ട്  ഗ്രാമപഞ്ചായത്തില്‍ സ്ഥാപിക്കുമെന്ന്! അനില്‍ അക്കര എംഎല്‍എ പറഞ്ഞു. ഒമ്പതുമുറി കോള്‍പടവ് പാടശേഖര സമിതിയും ഇസാഫും കേരള കാര്‍ഷിക സര്‍വകലാശാലയുടെ കൃഷി ഗവേഷണ കേന്ദ്രവും സംയുക്തമായി അടാട്ട് ഗ്രാമപ്പഞ്ചായാത്തിലെ ഒന്‍പതുമുറി കോള്‍പടവില്‍ നടത്തിവരുന്ന സമ്പൂര്‍ണ ജൈവനെല്‍കൃഷിയുടെ കൊയ്ത്തുല്‍ല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടാട്ട് ജൈവഅരി വര്‍ഷം മുഴുവന്‍ സുലഭമായി ലഭ്യമാകുന്ന ഒരു സാഹചര്യമുണ്ടാകണം. ഒന്‍പതുമുറിയിലെ നെല്‍കര്‍ഷകരെ ജൈവകൃഷിയിലേക്ക് നയിച്ച ഇസാഫിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണ്- അനില്‍ അക്കര പറഞ്ഞു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി കെ പോള്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. അടാട്ട് ഗ്രാമപ്പഞ്ചായത്തിലെ മറ്റ് കോള്‍പടവുകളിലേക്കും ജൈവനെല്‍കൃഷി വ്യാപിപ്പിക്കും.
അടാട്ട് ജൈവഅരിയുടെ വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. അടാട്ടില്‍ ഫാം ടൂറിസം പദ്ധതി നടപ്പിലാക്കി സംയോജിത കൃഷിയെ പ്രോല്‍സാഹിപ്പിക്കണം-കെ പോള്‍ തോമസ് പറഞ്ഞു. അടാട്ട് അടാട്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ വി ചുമ്മാര്‍ അധ്യക്ഷനായിരുന്നു. പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമാധിപതി സ്വാമി സദ്ഭാവാനന്ദ മഹാരാജ്, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ലൈജു സി എടക്കളത്തൂര്‍, ഇസാഫ് കോഓപറേറ്റീവ് ചെയര്‍മാന്‍ മെറീന പോള്‍, ഇസാഫ് റിറ്റൈല്‍ ഡയറക്ടര്‍ അലോക് തോമസ് പോള്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. ലത, കൃഷി ഓഫിസര്‍ സ്മിത ഫ്രാന്‍സീസ്, ഗ്രാമപ്പഞ്ചായത്ത് അംഗം രാജശേഖരന്‍ പൊറ്റക്കാട്ട്, ഒമ്പതുമുറി കോള്‍പടവ് പാടശേഖര സമിതി പ്രസിഡന്റ് കെ രാമനാഥന്‍, സെക്രട്ടറി പി എ കുമാരന്‍ പ്രസംഗിച്ചു.
Next Story

RELATED STORIES

Share it