thrissur local

രാജ്യത്തെ ന്യൂനപക്ഷ വിരോധവും അക്രമ പ്രവര്‍ത്തനങ്ങളും ആശങ്കാജനകം: ഐഎസ്എം

ചാവക്കാട്: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ന്യൂനപക്ഷ വിരോധവും അക്രമ പ്രവര്‍ത്തനങ്ങളും ജാതി തിരിഞ്ഞുള്ള സംഘര്‍ഷങ്ങളും ആശങ്കാജനകമാണെന്ന് ഐഎസ്എം ചാവക്കാട് മേഖലാ സമ്മേളനം അഭിപ്രായപ്പെട്ടു. ഇതിനോട്ഭരണകൂടം കാണിക്കുന്ന തികഞ്ഞ അലംഭാവം പ്രതിഷേധര്‍ഹമാണ്. സമൂഹത്തിന് ധാര്‍മ്മികവും നവോത്ഥാനപരവുമായ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരേണ്ട ആത്മീയ മേഖലയിലേക്ക് കച്ചവട താല്‍പര്യങ്ങള്‍ കടന്നു വന്നതാണ് ആത്മീയ രംഗത്തെ ചൂഷണങ്ങള്‍ക്കും സമൂഹത്തിലെ ഭിന്നതകള്‍ക്കും കാരണമായത്. സ്വന്തം മത വിശ്വാസങ്ങള്‍ പ്രമാണ ബന്ധമായി പഠിച്ചാല്‍ മാത്രമേ ചൂഷണ വിമുക്ത സമൂഹം രൂപപ്പെടുകയുള്ളൂ. ജനങ്ങളുടെ അജ്ഞതയെ പരമാവധി ചൂഷണം ചെയ്ത് വമ്പിച്ച തട്ടിപ്പുകളാണ് ആത്മീയതയുടെ മറവില്‍ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. നാണയത്തുട്ടുകളുടെ മൂല്യം പോലും വരാത്ത നൂലുകളും മോതിരങ്ങളും നല്‍കി ആയിരങ്ങള്‍ കൈപ്പറ്റി ജനങ്ങളെ വഞ്ചിക്കുന്ന ആത്മീയ കച്ചവടങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മതത്തിന്റെ പേരില്‍ നടക്കുന്ന ആത്മീയ, സാമ്പത്തിക ചൂഷണങ്ങളെ തുറന്ന് കാണിച്ച് യുവാക്കളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ. എസ്. എം ചാവക്കാട് മേഖലാ കമ്മറ്റി മേഖലാ സമ്മേളനം സംഘടിപ്പിച്ചത്. അബ്ദുല്‍ ലത്തീഫ് സുല്ലമി ഉല്‍ഘടനം നിര്‍വഹിച്ചു. അഷ്‌റഫ് സുല്ലമി  അദ്ധ്യക്ഷത വഹിച്ചു.ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീന്‍ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. ജാമിയ അല്‍ഹിന്ദ് അല്‍ ഇസ്്‌ലാമിയ്യ ഡയറക്ടര്‍ ഫൈസല്‍ മൗലവി, ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീന്‍ സ്വലാഹി, ഷംസാദ് എളവള്ളി, ശരീഫ് കാരാ സംസാരിച്ചു. ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂള്‍ വാര്‍ഷിക പരീക്ഷയിലെ മേഖലാതല റാങ്ക് ജേതാക്കള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും സമ്മേളനത്തില്‍ വിതരണം ചെയ്തു.
Next Story

RELATED STORIES

Share it