Flash News

രാജ്യത്തെ ഏറ്റവും വലിയ മുലപ്പാല്‍ ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു

രാജ്യത്തെ ഏറ്റവും വലിയ മുലപ്പാല്‍ ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു
X


ന്യൂഡല്‍ഹി : കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യത്തെ മുലപ്പാല്‍ ബാങ്ക് ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിന്‍ജ് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആരോഗ്യമുള്ള, അധികമായി മുലപ്പാലുള്ള സ്ത്രീകള്‍ ബാങ്കിനായി മുലപ്പാല്‍ നല്‍കാന്‍ മുന്നോട്ടു വരണമെന്ന് ആരോഗ്യമന്ത്രാലയം അഭ്യര്‍ഥിച്ചു.

രാജ്യത്തെ ഏറ്റവും വലിയ മുലപ്പാല്‍ ബാങ്കാണിത്. വാല്‍സല്യ മാതാരി അമൃത് കോശ് എന്ന പേരിലുള്ള ബാങ്ക് നോര്‍വേ സര്‍ക്കാരിന്റെയും ഓസ്ലോ സര്‍വകലാശാലയുടെയും സഹായസഹകരണങ്ങളോടെയാണ് പ്രവര്‍ത്തനമാരംഭിച്ചത്. മാസംതികയാതെ ജനിച്ചതും ഗര്‍ഭാവസ്ഥയില്‍ മതിയായ വളര്‍ച്ചയെത്താതെ ജനിച്ചതുമായ നവജാത ശിശുക്കള്‍ക്കാണ് ഈ മുലപ്പാല്‍ ശേഖരം ഉപകാരപ്പെടുക. ദാതാക്കളില്‍ നിന്ന് ശേഖരിക്കുന്ന മുലപ്പാല്‍ പാസ്ചറൈസ് ചെയ്ത് അണുനശീകരണം നടത്തിയ രോഗബാധയൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഫ്രീസറില്‍ സൂക്ഷിക്കുകയാണ് ചെയ്യുക.
പുകവലിക്കാത്ത, ദീര്‍ഘകാലമായി മരുന്നുകളുപയോഗിക്കാത്ത, എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ്, സിഫിലിസ്,ടിബി തുടങ്ങിയ രോഗങ്ങളില്ലാത്ത ആരോഗ്യവതികളായ സ്ത്രീകള്‍ക്ക് സ്വന്തം കുഞ്ഞുങ്ങള്‍ക്ക് നല്‍കിയശേഷവും പാല്‍ ബാക്കിയുണ്ടെങ്കില്‍ ബാങ്കിന് നല്‍കാം.
Next Story

RELATED STORIES

Share it