Flash News

രാജ്യത്തെ എല്ലാ വില്ലേജുകളിലും രാമക്ഷേത്രം നിര്‍മ്മിക്കും: വിഎച്ച്പി

രാജ്യത്തെ എല്ലാ വില്ലേജുകളിലും രാമക്ഷേത്രം നിര്‍മ്മിക്കും: വിഎച്ച്പി
X

VHP-L-


[related]

ലക്‌നൗ; 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി അയോധ്യാ വിഷയം ആളികത്തിക്കുന്നു. നിരന്തരമായി വിവാദ പ്രസ്താവനകള്‍ നടത്തി വര്‍ഗ്ഗീയ ധ്രൂവീകരണം നടത്താനാണ് പാര്‍ട്ടിയുടെ പരിപാടി. സഖ്യ കക്ഷികളായ ആര്‍എസ്എസ്, ശിവസേന, വിഎച്ച്പി എന്നിവര്‍ നിരന്തരമായി വിവാദ പ്രസ്താവനകള്‍ അഴിച്ചുവിടുകയാണ്. കഴിഞ്ഞ ദിവസം സുബ്രഹ്മണ്യ സ്വാമി നടത്തിയ വിവാദ പ്രസ്താവനയ്ക്കു ശേഷം ഇന്ന് വിഎച്ച്പി നേതാവ് ശാരദ ശര്‍മ്മയാണ് രംഗത്ത് വന്നിട്ടുള്ളത്്.
രാജ്യത്തെ എല്ലാ വില്ലേജുകളിലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ശര്‍മ്മ പറഞ്ഞു. ഏപ്രില്‍ 15 രാമനവമിയാണ്. അന്നുമുതല്‍ ഏഴുദിവസം രാമ മഹോത്സവം നടക്കും.ഈ സമയത്ത് എല്ലാ വില്ലേജുകളിലും രാമ പൂജ നടത്തും. ഇതിനോടകം രാജ്യത്തെ 75,000 വില്ലേജുകളില്‍ രാമപൂജ നടത്താറുണ്ട്. ഇത്തവണ രാജ്യത്തെ 1.25 ലക്ഷം വില്ലേജുകളില്‍ ഈ പൂജ നടത്തും. പൂജയ്ക്ക് ശേഷം രാമന്റെ വിഗ്രഹമോ ചിത്രം അവിടെ സ്ഥിരമായി നിലനിര്‍ത്തി ക്ഷേത്രമാക്കും. പിന്നീട് ഇത് ആരാധനയ്ക്കുള്ള സ്ഥലമാക്കുമെന്നും വിഎച്ച്പിയുടെ വക്താവായ ശര്‍മ്മ പറഞ്ഞു.

Next Story

RELATED STORIES

Share it