Flash News

രാജ്യത്തെ ആരോഗ്യ മേഖല പരിതാപകരം:രാഷ്ട്രപതി



ഉഡുപ്പി: രാജ്യത്തെ ആരോഗ്യമേഖലയിലെ സ്ഥിതി പരിതാപകരമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വേണ്ടത്ര ജീവനക്കാരും അടിസ്ഥാനസൗകര്യങ്ങളുമില്ല. ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആവശ്യമുണ്ട്. എന്നാല്‍, മാത്രമേ രോഗപ്രതിരോധരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ഉഡുപ്പിയില്‍ സൂപ്പര്‍ സ്‌െപഷ്യാലിറ്റി ആശുപത്രിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരം പേര്‍ക്കു ഒരു ഡോക്ടര്‍ എന്നതാണ് അന്താരാഷ്ട്ര അനുപാതം. എന്നാല്‍, രാജ്യത്തിപ്പോള്‍ 1,700 പേര്‍ക്ക് ഒരു ഡോകടര്‍ എന്നതാണ് നില. ഗ്രാമീണമേഖലയിലെ സ്ഥിതി അതീവ ഗൂരുതരമാണ്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം ഗ്രാമീണമേഖലയില്‍ 83 ശതമാനമാണെന്നാണ് 2015ലെ കണക്കുകള്‍. രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it