Flash News

രാജ്യത്തും വിദ്യാഭ്യാസ രംഗത്തും കാവിവല്‍ക്കരണം നടപ്പാക്കുമെന്ന് റാം ശങ്കര്‍ കതേരിയ

രാജ്യത്തും വിദ്യാഭ്യാസ രംഗത്തും കാവിവല്‍ക്കരണം നടപ്പാക്കുമെന്ന് റാം ശങ്കര്‍ കതേരിയ
X
ram-sankar-katheria-02

ലക്‌നൗ: വിദ്യാഭ്യാസ രംഗത്തും രാജ്യത്തും കാവിവല്‍ക്കരണം നടപ്പാക്കുമെന്ന് മാനവശേഷി മന്ത്രാലയ സഹമന്ത്രി റാം ശങ്കര്‍ കതേരിയ. തങ്ങളുടെ സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് കാവിവല്‍ക്കരണം നടപ്പാക്കുമെന്ന് ചില ആളുകള്‍ പറയുന്നതായി മാധ്യമപ്രവര്‍ത്തകര്‍ പറയുന്നുവെന്നും വിദ്യാഭ്യാസ രംഗത്തും രാജ്യത്തും കാവിവല്‍ക്കരണം നടപ്പാക്കുമെന്ന് ഉറപ്പ് പറയുന്നതായും കതേരിയ പറഞ്ഞു. കാവിവല്‍ക്കരണമോ സംഘവാദമോ എന്തായാലും നടപ്പാക്കും. രാജ്യത്തിന് നല്ലെതെന്ന് കണ്ടെത്തിയാല്‍ അതെല്ലാം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാറാണാ പ്രതാപിനെക്കുറിച്ചും മഹാരാജി ശിവജിയെക്കുറിച്ചും നമ്മുടെ കുട്ടികള്‍ വായിച്ചില്ലെങ്കില്‍ പിന്നെ അവര്‍ ജെങ്കിസ് ഖാനെക്കുറിച്ച് വായിക്കുമോ എന്നും കതേരിയ കൂട്ടിച്ചേര്‍ത്തു.
മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ക്ക് പകരം വിവാദ പരാമര്‍ശങ്ങളില്‍ നിന്ന് നേതാക്കള്‍ ഒഴിഞ്ഞുനില്‍ക്കണമെന്ന് ബിജെപി നേതൃത്വം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലുള്ള കതേരിയുടെ പ്രസ്താവന ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it