രാജ്യം കണ്ണീരണിഞ്ഞ ദിനങ്ങള്‍

ജൂണ്‍ 10- ജമ്മു കശ്മീരില്‍ അമര്‍നാഥ് തിര്‍ഥാടകര്‍ക്കു നേരം സായുധാക്രമണം. ഏഴുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്ക്.ജൂണ്‍ 11-മഹാരാഷ്ട്രയില്‍ കനത്തമഴ, 12 മരണംജൂണ്‍ 14- മിസോറാമില്‍ ലംഗ്ലിയില്‍ മിന്നല്‍ പ്രളയത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു ജൂലൈ 16- അമര്‍നാഥ് തിര്‍ഥാടകര്‍ സഞ്ചരിച്ച ബസ്സമറിഞ്ഞ് 16 മരണംആഗസ്ത് 14- ഹിമാചല്‍പ്രദേശിലെ മണ്ഡി-പത്താന്‍കോട്ട് ദേശീയപാതയില്‍  ഉരുള്‍പൊട്ടല്‍.  രണ്ടു ബസ്സുകള്‍ മണ്ണിനടിയില്‍പ്പെട്ട് 48 യാത്രികര്‍ മരിച്ചു.ആഗസ്ത് 20- പുരി-ഹരിദ്വാര്‍ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റി 23 പേര്‍ മരിച്ചുആഗസ്ത് 27- കശ്മീരിലെ പുല്‍വാമയില്‍ പോലിസ് സമുച്ചയത്തിനു നേരെ സായുധാക്രമണം. എട്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആഗസ്ത് 31-  മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് 21 പേര്‍ കൊല്ലപ്പെട്ടുആഗസ്ത് 31- ഉത്തര്‍ പ്രദേശില്‍ പ്രളയം 104 മരണംസപ്ത്്ബര്‍ 02: ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ യമുനാ നദിയില്‍ ബോട്ട് മറിഞ്ഞ് 22 പേര്‍ മുങ്ങിമരിച്ചു.സപ്തംബര്‍ 30 മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലെ നടപ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട്  23 പേര്‍ മരിച്ചു.ഒക്ടോബര്‍ 09- ഗോരഖ്പൂരിലെ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ വീണ്ടും കൂട്ട ശിശുമരണം. 10 നവജാതശിശുക്കള്‍ ഉള്‍പ്പെടെ 16 കുട്ടികള്‍ മരിച്ചു.ഒക്ടോബര്‍ 18- ട്രിച്ചിക്ക് സമീപം നിയന്ത്രണംവിട്ട മഹീന്ദ്ര സൈലോ വാന്‍ മരത്തിലിടിച്ച് നാലു മലയാളികളടക്കം ഏഴുപേര്‍ മരിച്ചു. നവംബര്‍ 02- യുപിയിലെ ഉച്ചഹാറില്‍ എന്‍ടിപിസി പ്ലാന്റില്‍ സ്‌ഫോടനം.  10 പേര്‍ മരിച്ചു.നവംബര്‍ 12- വിജയവാഡയ്ക്കടുത്ത് പവിത്രസംഗമത്തില്‍ ബോട്ട് മറിഞ്ഞ് 14 പേര്‍ മരിച്ചു.
Next Story

RELATED STORIES

Share it