രാജ്യം ഉപ്പ് ക്ഷാമത്തിലേക്ക്

രാജ്‌കോട്ട്: വിതരണത്തിന് ആവശ്യമായ ട്രെയിന്‍ റാക്കുകളുടെ ലഭ്യതക്കുറവ് കാരണം രാജ്യം ഭക്ഷ്യ ഉപ്പുക്ഷാമത്തിലേക്ക്. ഗുജറാത്തില്‍ മാത്രം എട്ടു ലക്ഷം ടണ്‍ ഉപ്പാണ് വിതരണം ചെയ്യാനാവാതെ കെട്ടിക്കിടക്കുന്നത്.
വളങ്ങള്‍ കൊണ്ടുപോകാനായി ട്രെയിന്‍ റാക്കുകള്‍ കച്ചിലെ കണ്ട്‌ല, മുന്ദ്ര, ടുണ എന്നീ തുറമുഖങ്ങളിലേക്ക് നീക്കിയതോടെയാണ് ഉപ്പുവിതരണം അവതാളത്തിലായത്. ദിവസം അഞ്ചു റാക്കുകള്‍ ആവശ്യമായിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് 2-3 റാക്കുകളാണ്. 2600, 4000 ടണ്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ഓരോ റാക്കും. ഉപ്പുവിതരണത്തിനായി ചിറായ് റെയില്‍വേ സ്‌റ്റേഷനില്‍ 300 റാക്കുകള്‍ക്കുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഉല്‍പാദകര്‍. ട്രെയിന്‍ റാക്കുകള്‍ ലഭിക്കാന്‍ ഇനിയും ആഴ്ചകള്‍ വൈകിയാല്‍ രാജ്യത്ത് ഉപ്പുക്ഷാമം ഉണ്ടാകുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it