രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുന്നു: കനയ്യകുമാര്‍

മുംബൈ: ഇന്ത്യ പതുക്കെ ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നും കലാപങ്ങള്‍ വലിയ നഗരങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ലെന്നും ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാര്‍.കലാപം ജനങ്ങളുടെ വീടുകളിലേക്ക് ഇഴഞ്ഞുവരികയാണ്. അതേസമയം, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, കര്‍ഷകര്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ വഴിയില്‍ ഉപേക്ഷിച്ചു. അവയ്ക്ക് മതിയായ പരിഗണന കിട്ടുന്നില്ല. അത്താഴ മേശകള്‍ രണ്ടായി വിഭജിക്കപ്പെടുകയാണ്. പിതാവ് മതനിരപേക്ഷതയെ പിന്തുണയ്ക്കുന്നുവെങ്കില്‍ മകന്‍ അയാളെ പാക് അനുകൂലി എന്ന് വിൡക്കുന്നു-കനയ്യകുമാര്‍ പറഞ്ഞു. ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്്‌ലിംകള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ മിനി പാകിസ്താന്‍ എന്നാണ് വിളിക്കുന്നത്. വര്‍ഗീയത അങ്ങേയറ്റം വിഷമയമായി മാറി. ഗ്രാമങ്ങളെ വിഭജിക്കാന്‍ ആര്‍എസ്എസിനു കഴിഞ്ഞിട്ടുണ്ട്. പ്രസംഗത്തിലും പ്രചാരണത്തിലുമാണ് ഈ സര്‍ക്കാര്‍ ഭരണം കൊണ്ടുപോവുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it