Pathanamthitta local

രാജ്യം അപമാനിക്കപ്പെട്ട 25 വര്‍ഷം: എസ്ഡിപിഐ സായാഹ്ന ധര്‍ണ ഇന്ന്

പത്തനതിട്ട: ബാബരി മസ്ജിദിന്റെ ധ്വംസനത്തിന് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാവുന്ന ഇന്ന് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ സാഹായ്‌ന ധര്‍ണ നടത്തും. അടൂര്‍ മണ്ഡലത്തില്‍ പന്തളത്ത് വൈകീട്ട് അഞ്ചിന് നടക്കുന്ന ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും.
റാന്നി മണ്ഡലത്തിലെ ചുങ്കപ്പാറയില്‍ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത്, ആറന്മുള മണ്ഡലത്തിലെ പത്തനംതിട്ടയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷിനാജ് കോട്ടാങ്ങല്‍, തിരുവല്ലയില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, കോന്നി മണ്ഡലത്തില്‍ ചിറ്റാറില്‍ തിരുവല്ല നഗരസഭാ കൗണ്‍സിലര്‍ നിസാമുദീന്‍ ഉദ്ഘാടനം ചെയ്യും.
രാജ്യം അപമാനിക്കപ്പെട്ട 25 വര്‍ഷം എന്ന പേരില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന   പ്രതിഷേധക്യാംപയിന്റെ ഭാഗമായാണ് സായാഹ്ന ധര്‍ണ. ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെയാണ് ക്യാംപയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ക്യാംപയിന്റെ ഭാഗമായി പോസ്റ്റര്‍ പ്രചരണം ലഘുലേഖാ വിതരണം കലണ്ടര്‍ വിതരണം, ഭവന സന്ദര്‍ശനം ജില്ലയില്‍ നടക്കും.
Next Story

RELATED STORIES

Share it