wayanad local

രാജ്യം അപമാനിക്കപ്പെട്ട 25 വര്‍ഷം; എസ്ഡിപിഐ പ്രതിഷേധ ധര്‍ണ ഇന്ന്

കല്‍പ്പറ്റ: ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക, രാജ്യത്തെ പുനര്‍നിര്‍മിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്നു കല്‍പ്പറ്റയിലും മാനന്തവാടിയിലും പ്രതിഷേധ ധര്‍ണ നടത്തും.
വൈകീട്ട് നാലിനാണ് പരിപാടി. കല്‍പ്പറ്റയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് മെംബര്‍ പി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും.
ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ഹംസ, സെക്രട്ടറി അഡ്വ. അയൂബ് സംബന്ധിക്കും.മാനന്തവാടിയില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി നാസര്‍, ഉസ്മാന്‍ കുണ്ടാല സംസാരിക്കും.
മതേതര ഇന്ത്യക്ക് തീരാകളങ്കം തീര്‍ത്ത് ബാബരി മസ്ജിദ് തകര്‍ത്തു കാല്‍നൂറ്റാണ്ട് തികയുമ്പോഴും, രാജ്യത്തിന്റെ നിയമവ്യവസ്ഥയെയും ഭരണസംവിധാനങ്ങളെയും വെല്ലുവിളിച്ച് നടത്തിയ ആക്രമണത്തില്‍ ഉള്‍പ്പെട്ടവരില്‍ ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
Next Story

RELATED STORIES

Share it