Flash News

രാജേഷ് വധക്കേസ് : കുറ്റപത്രം സമര്‍പ്പിച്ചു



തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് ശ്രീകാര്യം കല്ലമ്പളിക്കു സമീപം വിനായക നഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.  ജില്ലാ പോലിസ് മേധാവിയുടെ ഉത്തരവു പ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം സിറ്റി ക്രൈം റിക്കാര്‍ഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍ പ്രതാപന്‍ നായര്‍, മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ബിനുകുമാര്‍, എഎസ്‌ഐമാരായ ജയശങ്കര്‍, ഖാദര്‍, സിപിഒമാരായ അനില്‍കുമാര്‍, പ്രീജ എന്നിവരാണു പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. 13 പേരാണ് കേസിലെ പ്രതികള്‍.
Next Story

RELATED STORIES

Share it