Flash News

രാജു നാരായണ സ്വാമിക്ക് ഔദ്യോഗികഭാഷാ വകുപ്പില്‍ നിയമനം



തിരുവനന്തപുരം: രാജു നാരായണസ്വാമി ഐഎഎസിനെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ബിജു പ്രഭാകര്‍ ഐഎഎസുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് അപ്രധാന തസ്തികയായ ഔദ്യോഗിക ഭാഷാ വകുപ്പിലേക്ക് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. കൃഷിവകുപ്പ് സെക്രട്ടറിയായിരുന്ന രാജു നാരായണസ്വാമിയും കൃഷി ഡയറക്ടര്‍ ബിജു പ്രഭാകറും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായിരുന്നു. ഇരുവരും ആരോപണ പ്രത്യാരോപണങ്ങളുമായി മാധ്യമങ്ങള്‍ക്കു മുമ്പിലെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരെയും കൃഷിവകുപ്പില്‍ നിന്നു മാറ്റിയിരുന്നെങ്കിലും പുതിയ തസ്തിക നല്‍കിയിരുന്നില്ല. പ്രശ്‌നങ്ങളെ തുടര്‍ന്നു ബിജു പ്രഭാകര്‍ ജൂണ്‍ 12 വരെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it