Flash News

രാജീവ് വധക്കേസ് : പോലിസ് റിപോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശം



തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസിലെ ഒന്നുമുതല്‍ നാലുവരെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ പോലിസ് റിപോര്‍ട്ട് ഹാജരാക്കാന്‍ തൃശൂര്‍ ജില്ലാ കോടതി ആവശ്യപ്പെട്ടു. പ്രതികളായ മുരിങ്ങൂര്‍ സ്വദേശികളായ ചാമക്കാല ഷൈജു എന്ന ഷിജു, പാലേക്കാടന്‍ സത്യന്‍, ചാലക്കുടി സ്വദേശി മതില്‍ക്കൂട്ടം സുനില്‍ എന്ന സുനി, കൊരട്ടി ആറ്റപ്പാടം വെളുത്തുപറമ്പില്‍ രാജന്‍ എന്നിവര്‍ അഡ്വ. വി പി കിഷോര്‍ മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് കോടതി പോലിസ് റിപോര്‍ട്ട് തേടിയത്. കേസിലെ അഞ്ചും ആറും ഏഴും പ്രതികളായ ചക്കര ജോണി, രഞ്ജിത്ത്, അഡ്വ. സി പി ഉദയഭാനു എന്നിവര്‍ ഗൂഢാലോചന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍ രാജീവിനെ തട്ടിക്കൊണ്ടുവന്ന് പരിയാരം എസ്ഡി കോണ്‍വെന്റില്‍വച്ച് കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. ചാലക്കുടി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് തൃശൂര്‍ ജില്ലാ കോടതിയെ സമീപിച്ചത്.കേസ് ഇന്നു വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it