രാജീവ് വധം: വാര്‍ത്തകള്‍ തള്ളി തമിഴ്‌നാട് ഗവര്‍ണര്‍

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് അയച്ചുവെന്ന മാധ്യമവാര്‍ത്തകള്‍ തള്ളി തമിഴ്‌നാട് ഗവര്‍ണര്‍. കേസിലെ ഏഴു പ്രതികളെയും വിട്ടയക്കാന്‍ ശുപാര്‍ശ നല്‍കിയെന്ന തരത്തില്‍ മാധ്യമ വാര്‍ത്തകള്‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് തന്നെ രംഗത്തെത്തിയത്. കേസ് വളരെ സങ്കീര്‍ണമാണ്. അതിനാല്‍, നിയമ-ഭരണഘടനാ വിഷയങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ ശുപാര്‍ശ അയക്കുകയുള്ളൂ. വിഷയത്തില്‍ നീതിയുക്തവും ഭരണഘടനാപരവുമായ തീരുമാനങ്ങളേ സ്വീകരിക്കൂ എന്നും ഗവര്‍ണര്‍ അറിയിച്ചു. 1991 സപ്തംബര്‍ 9ന് തമിഴ്‌നാട് മന്ത്രിസഭ രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും വിട്ടയക്കാന്‍ ശുപാര്‍ശ നല്‍കിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ സപ്തംബര്‍ 14നാണ് കൈമാറിയതെന്നും രാജ്ഭവന്‍ അറിയിച്ചു.
1991 മെയ് 21ന് ശ്രീപെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ഉണ്ടായ സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.
Next Story

RELATED STORIES

Share it